Connect with us

Malappuram

ബാലവേല നിയന്ത്രിക്കാന്‍ മികച്ച മാര്‍ഗം വിദ്യാഭ്യാസം: അനില്‍കുമാര്‍

Published

|

Last Updated

മലപ്പുറം: ബാലവേല നിയന്ത്രിക്കാനുള്ള ശക്തമായ മാര്‍ഗം എല്ലാകുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്നതാണെന്ന് മന്ത്രി എ പി അനില്‍കുമാര്‍. ജില്ലയിലെ എല്ലാ കുട്ടികളെയും വിദ്യാലയത്തിലെത്തിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളെ വിദ്യാലയങ്ങളിലെത്തിച്ച് പഠനത്തിന് അവസരമൊരുക്കുന്ന പദ്ധതി മറ്റ് ജില്ലകള്‍ക്ക് കൂടി മാതൃകയാണ്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ജല്‍സീമിയ, ജില്ലാ പഞ്ചായത്ത് അംഗം എ കെ സൈനുദ്ദീന്‍, എസ് എസ് എ പ്രൊജക്ട് ഓഫീസര്‍ പി കെ ഇബ്‌റാഹിംകുട്ടി, ഡി ഡി ഇ ജയന്തി, ഡി ഇ ഒ സഫറുള്ള, എ ഇ ഒ മാധവിക്കുട്ടി പ്രസംഗിച്ചു. ജില്ലയിലെ സ്‌കൂളുകളില്‍ പഠനം നടത്തുന്ന ഇതര സംസ്ഥാന വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Latest