Connect with us

Kozhikode

അഹ്‌ലുബൈത്തിനെ അനുധാവനം ചെയ്യണം: കാന്തപുരം

Published

|

Last Updated

പൂനൂര്‍: അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുകയും അവരെ അനുധാവനം ചെയ്യുകയും ചെയ്താല്‍ മാത്രമേ യഥാര്‍ഥ ഇസ്‌ലാം ജീവിതത്തില്‍ പകര്‍ത്താനാകുകയുള്ളൂവെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. അവേലത്ത് സാദാത്ത് മഖാം ഉറൂസിന്റെ ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹ്‌ലുബൈത്തിനെയും താബിഉത്വാബിഉകളെയും അനുധാവനം ചെയ്യണം. സയ്യിദ് അബ്ദുല്‍ ഖാദര്‍ അഹ്ദല്‍ തങ്ങളും സഹോദരന്‍ ഇമ്പിച്ചിക്കോയ തങ്ങളും തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും കാന്തപുരം നിര്‍ദേശിച്ചു.
സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ആറ്റതങ്ങള്‍, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, അഹ്മദ് ഫള്ഫരി, ജഅ്ഫര്‍ സഖാഫി അണ്ടോണ, സാബിത് സഖാഫി സംസാരിച്ചു. എസ് എസ് എഫ് സപ്ലിമെന്റ് ലുഖ്മാന്‍ ഹാജിക്ക് നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. പി കെ അബ്ദുന്നാസര്‍ സഖാഫി സ്വാഗതം പറഞ്ഞു.