Connect with us

Kozhikode

സര്‍വ്വകലാശാലാ വിദ്യാര്‍ഥി പ്രശ്‌നം ചര്‍ച്ച വീണ്ടും പരാജയം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ താമസം സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സിന്റിക്കേറ്റ് ഉപ സമിതി വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയം. 13 തവണ ചര്‍ച്ച നടത്തിയിട്ടും തീരുമാനത്തിലെത്താതെ പരാജയപ്പെട്ട സ്ഥിതിക്ക് ഇനി ചര്‍ച്ചക്കില്ലെന്ന് കെ എസ് യു,എം എസ് എഫ്, നേതാക്കാള്‍ സിന്റിക്കേറ്റ് ഉപ സമിതിക്ക് കത്ത് നല്‍കി. 29 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഹോസ്റ്റലില്‍ വേണ്ടതെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സെല്‍ഫിനാന്‍സിങ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന അനക്‌സ് ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ 17 റൂമുകളിലായി 51 വിദ്യാര്‍ഥികളുണ്ട്. ഇതില്‍ 10 റൂമുകള്‍ സെല്‍ഫിനാന്‍സിങ് വിദ്യാര്‍ഥിക്കും ബാക്കിയുള്ള ഏഴ് റൂമുകള്‍ ഒഴിഞ്ഞ് കൊടുക്കാമെന്നും എം എസ് എഫും കെ എസ് യുവും വ്യക്തമാക്കി. എന്നാല്‍ ഒരു വിദ്യാര്‍ഥിക്ക് രണ്ട് റൂമുകള്‍ എന്ന നിലയില്‍ 17 റൂമുകള്‍ വേണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. ഇതോടെ ചര്‍ച്ച വഴിമുട്ടി.സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ ഭക്ഷണവും താമസവും അനുവദിക്കരുതെന്നാവശ്യപ്പെട്ട് എസ് എഫ് ഐ മൂന്ന് മാസ മായി നടത്തി വരുന്ന നിരാഹാര സമരം ഒത്തു തീര്‍പ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഉപ സമിതി ചര്‍ച്ച. ഡോ. വി പി അബ്ദുല്‍ ഹമീദ്, പി.എം നിയാസ്, ഒ.അബ്ദുല്‍ അലി, മുരുകന്‍ ബാബു, കെ.വിശ്വനാഥന്‍,പി.കെ നവാസ്, ഇര്‍ഷാദ് കൊട്ടപ്പുറം പങ്കെടുത്തു.