Connect with us

Malappuram

മലയാളത്തെ നെഞ്ചോട് ചേര്‍ത്ത് അസാം ബാലിക

Published

|

Last Updated

മലപ്പുറം: മലയാളത്തെ മാറോട് ചേര്‍ക്കുന്ന ആസാമുകാരി പെണ്‍കുട്ടിക്ക് ഐ പി എസുകാരിയാകാന്‍ മോഹം. മലപ്പുറം പാലൂര്‍ എ എല്‍ പി സ്‌കൂളിലെ മൂന്നാംക്ലാസുകാരിയായ ഹിമാദ്രി മാജിയാണ് ഉയരങ്ങള്‍ സ്വപ്‌നം കാണുന്നത്. ആസാമിലെ ഗുഹാഘട്ട് സ്വദേശിയായ ഈ പത്തുവയസുകാരി മൂന്ന് വര്‍ഷമായി മലപ്പുറത്ത്് എത്തിയിട്ട്. പിതാവ് കിരണ്‍മാജി നിര്‍മാണതൊഴിലാളിയായി ഏഴ് വര്‍ഷമായി ജില്ലയിലെത്തിയിട്ട്. പിന്നീട് ഭാര്യ പുരോബിയെയും മകളും എത്തി . ആസാമില്‍ രണ്ടാംക്ലാസ് വരെ പഠിച്ച ഹിമാദ്രിക്ക് ഇവിടെ സ്‌കൂളില്‍ പോകാന്‍ സാധിക്കാതിരിക്കുമ്പോഴാണ് ജില്ലാപഞ്ചായത്ത് അയല്‍ സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് കൂടി വിദ്യാഭ്യാസം നല്‍കുന്നതിന് സര്‍വേ നടത്തിയത്.ഇതിലൂടെ മിടുക്കിയെ കണ്ടെത്തുകയും പാലൂര്‍ എ എല്‍ പി എസില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്ത് പഠിപ്പിച്ചു. ഇപ്പോള്‍ ആസാമിയും മലയാളവും ഒരു പോലെ കൈകാര്യം ചെയ്യുന്ന ഹിമാദ്രി അധ്യാപകരുടെയും സഹപാഠികളുടെയും ഇഷ്ടപാത്രമാണ്.

കവിത ഇഷ്ടപ്പെടുന്ന ഈ മിടുക്കി നിരവധി മലയാളക്കവിതകള്‍ ഇതിനകം വായിച്ചുതീര്‍ത്തു ഇടതുകൈകൊണ്ടാണ് എഴുത്തെങ്കിലും മറ്റ് കുട്ടികളേക്കാള്‍ നന്നായി മലയാളം എഴുതാനും വായിക്കാനും കഴിയുന്നതായി അധ്യാപകര്‍ പറയുന്നു. സ്‌കൂള്‍ പ്രവൃത്തി പരിചയമേളയില്‍ മെറ്റല്‍ എന്‍ഗ്രേവിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതോടെ ഇപരെ കുറിച്ച് വാര്‍ത്തകള്‍ വരികയും മലയാളത്തോടുള്ള താത്പര്യം തിരിച്ചറിഞ്ഞ് പന്‍മന രാമചന്ദ്രന്‍ നായരുടെ പ്രഥമ നല്ല ഭാഷാ പുരസ്‌കാരം നല്‍കി നല്‍കി ആദരിക്കുകയും ചെയ്തു.

 

Latest