Connect with us

Ongoing News

കുംബ്ലെ ഐ സി സി ഹാള്‍ ഓഫ് ഫെയ്മില്‍

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ സി സി)ന്റെ ഹാള്‍ ഓഫ് ഫെയ്മില്‍. ഞായറാഴ്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ഐ സി സി അധികൃതര്‍ വിശിഷ്ടാംഗത്വ ബഹുമതി കൈമാറും. നിലവില്‍ ഐ സി സി ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനാണ് അനില്‍ കുംബ്ലെ. 2009 ല്‍ ബിഷന്‍ സിംഗ് ബേദി, കപില്‍ദേവ്, സുനില്‍ ഗവാസ്‌കര്‍ എന്നിവരെ ഐ സി സി ഹാള്‍ ഓഫ് ഫെയ്മിലുള്‍പ്പെടുത്തിയിരുന്നു.
കുംബ്ലെ ഈ ബഹുമതി കരസ്ഥമാക്കുന്ന 77താം താരമാണ്. മുത്തയ്യ മുരളീധരന്‍ (800), ഷെയിന്‍ വോണ്‍ (708) കഴിഞ്ഞാല്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയത് കുംബ്ലെയാണ് (619).
ഏകദിനത്തില്‍ 337 വിക്കറ്റുകളുമായി ഒമ്പതാം സ്ഥാനത്ത്. 2007-08 കാലയളവില്‍ പതിനാല് ടെസ്റ്റുകളില്‍ നായകനായ കുംബ്ലെ ഇംഗ്ലണ്ടിന്റെ ജിം ലേക്കറിന് ശേഷം ടെസ്റ്റില്‍ ഒരിന്നിംഗ്‌സിലെ പത്ത് വിക്കറ്റും വീഴ്ത്തി ചരിത്രം സൃഷ്ടിച്ചു. 1999 ല്‍ ന്യൂഡല്‍ഹിയില്‍ പാക്കിസ്ഥാനെതിരെയായിരുന്നു ഈ അവിസ്മരണീയ മുഹൂര്‍ത്തം.

Latest