സന്തോഷ് ട്രോഫി : കേരള ടീം പ്രഖ്യാപിച്ചു

Posted on: February 20, 2015 12:20 am | Last updated: February 20, 2015 at 12:20 am

കൊച്ചി:പഞ്ചാബിലെ ജലന്ധറില്‍ നടക്കുന്ന 69-ാമത് സന്തോഷ്‌ട്രോഫി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശൂര്‍ സ്വദേശി വി.വി സുര്‍ജിത്താണ് ക്യാപ്റ്റന്‍. പി.കെ രാജീവാണ് ചീഫ് കോച്ച്.
മറ്റു ടീമംഗങ്ങള്‍: നിഷാദ് (മലപ്പുറം), മിഥുന്‍ (കണ്ണൂര്‍), അഖില്‍ സോമന്‍ (കോട്ടയം) എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍. സജിത്.ടി (കാസര്‍ക്കോട്), ജോണ്‍സണ്‍ എന്‍, ഷൈജുമോന്‍, രാഹുല്‍രാജ്, സീസണ്‍.എസ് (തിരുവനന്തപുരം). ശ്രീരാഗ്.വി.ജി , ജിജോ ജോസഫ്, (തൃശൂര്‍). ജിംഷാദ്, അഷ്‌ക്കര്‍ വി.എസ്, നസറുദ്ദീന്‍ (മലപ്പുറം), ഉസ്മാന്‍ ആഷിഖ്, സുഹൈര്‍ വി.പി (പാലക്കാട്), സജേഷ്. എം (കണ്ണൂര്‍), ഒഥല്ലോ ടാബിയ (ഗോവ), മുനീര്‍.കെ (വയനാട്), സുജില്‍.എന്‍.എസ് (ഇടുക്കി).
റിസര്‍വ്വ് താരങ്ങള്‍: ഡാനി (തിരുവനന്തപുരം), കിരണ്‍ സി കൃഷ്ണന്‍ (തമിഴ്‌നാട്). ബിനോ ജോര്‍ജ്ജാണ് അസി.കോച്ച്. കെ.കെ ഹമീദ് (ഗോള്‍കീപ്പര്‍ കോച്ച്), ആഷ്‌ലി ടി.ജി (ഫിസിയോ), അച്ചു.എസ് (മാനേജര്‍). മാര്‍ച്ച് ഒന്നു മുതല്‍ 16 വരെയാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക.