Connect with us

Kerala

ചാര്‍ജ് കുറയ്ക്കണമെന്ന ആവശ്യം പരിഗണിക്കണം:ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ഡീസല്‍ വിലയിടയുന്നതിന് ആനുപാതികമായി ബസ് യാത്രാ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് പ്രശ്‌നത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. ഡീസല്‍ വിലക്കുറവിന് ആനുപാതികമായി ബസ് യാത്ര നിരക്ക് കുറക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭാ കൗണ്‍സിലര്‍ തമ്പി സുബ്രഹമണ്യം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തീര്‍പ്പാക്കിയത്. വിഷയം പരിശോധിക്കാന്‍ ജസ്റ്റിസ് എം രാമചന്ദ്രനെ നിയോഗിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ഇതേ തുടര്‍ന്നാണ് ഹര്‍ജി തീര്‍പ്പാക്കിയത്.