Connect with us

Ongoing News

തിരുവനന്തപുരത്ത് 10 ശതമാനം കോച്ചുകള്‍ക്ക് 25 വര്‍ഷം പഴക്കമെന്ന് റെയില്‍വേ

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളില്‍ കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള കോച്ചുകളാണ് അധികമുള്ളതെന്ന പത്രവാര്‍ത്ത അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവുമാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ തിരുവനന്തപുരം ഡിവിഷനില്‍ പത്ത് ശതമാനം കോച്ചുകള്‍ മാത്രമാണ് 21 -25 വര്‍ഷത്തിനുമിടയില്‍ പഴക്കമുള്ളതെന്നാണ് റെയില്‍വേയുടെ വിശദീകരണം.
ആകെയുള്ള 1,728 കോച്ചുകളില്‍ 181 കോച്ചുകളാണ് ഈ ഗണത്തില്‍ പെടുന്നത്. 429 കോച്ചുകള്‍ 16-20 വര്‍ഷത്തിനിടയില്‍ പഴക്കുള്ളതാണ്. 11-15 വര്‍ഷത്തിനിടയില്‍ പഴക്കമുള്ള 394 കോച്ചുകളും, ആറ്-പത്ത് വര്‍ഷത്തിനിടയില്‍ പഴക്കമുള്ള 296 കോച്ചുകളും, അഞ്ച് വര്‍ഷം വരെ പഴക്കമുള്ള 428 കോച്ചുകളുമുള്‍പ്പെടെയാണ് 1,728 കോച്ചുകളെന്നും റെയില്‍ അധികൃതര്‍ അറിയിച്ചു.