Connect with us

Kozhikode

അവേലത്ത് സാദാത്ത് മഖാം ഉറൂസിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

പൂനൂര്‍: അവേലത്ത് മഖാം ഉറൂസിന് കാന്തപുരം സാദാത്ത് മഖാം അങ്കണത്തില്‍ ഉജ്ജ്വല തുടക്കം. ഇന്നലെ വൈകുന്നേരമാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഉദ്ഘാടന സമ്മേളനം പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തി. ഇന്ന് രാവിലെ ആറിന് ശാദുലി റാത്തീബും ഉച്ചക്ക് ഒരു മണിക്ക് സിയാറത്തും ഏഴിന് ആത്മീയ സമ്മേളനവും നടക്കും. 4.30ന് ചുറ്റുവട്ടത്തെ വിവിധ മഹല്ലുകളില്‍ നിന്ന് ഉറൂസിനുള്ള വിഭവങ്ങളുമായെത്തുന്ന മഹല്ല് വരവ് ശ്രദ്ധേയമാകും.
ശനിയാഴ്ച രാവിലെ ബദ്‌റ് ബൈത്ത്, ഖുര്‍ആന്‍ പഠനം നടക്കും. മഹല്ല് പ്രതിനിധി സമ്മേളനം വി എം ഉമര്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് നടക്കുന്ന “സയ്യിദുമാരും കേരളീയ മുസ്‌ലിം സമൂഹവും” എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചാ സമ്മേളനത്തില്‍ ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ വിഷയാവതരണം നടത്തും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും സംസ്ഥാന സാഹിത്യോത്സവിലും മികവ് തെളിയിച്ച ഗായകര്‍ മാറ്റുരക്കുന്ന മദ്ഹ്ഗാന മത്സരം നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് നടക്കുന്ന പ്രഭാഷണ പരിപാടി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം പ്രഭാഷണം നടത്തും.
സമാപന ദിവസമായ 22ന് രാവിലെ മാലപ്പാട്ട്, ബുര്‍ദ ആലാപനം നടക്കും. രാവിലെ എട്ട് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് നടക്കുന്ന യുവജന സമ്മേളനം സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്യും. എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ കുറാ ദിക്‌റ് ദുആക്ക് നേതൃത്വം നല്‍കും. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് പൂക്കോയ തങ്ങള്‍ രാമ