Connect with us

National

എ ഐ സി സി ആസ്ഥാനം ഒഴിയാന്‍ കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ ഉത്തരവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി 24 അക്ബര്‍ റോഡിലുള്ള എ ഐ സി സി ആസ്ഥാനം ഒഴിയാന്‍ കേന്ദ്ര നഗര വികസന മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി മന്ത്രാലയം നോട്ടീസ് നല്‍കി. ഓഫീസ് ഒഴിയാന്‍ അല്‍പ്പം കൂടി സമയം അനുവദിക്കണമെന്ന അഭ്യര്‍ഥന മന്ത്രാലയം തള്ളി. സര്‍ക്കാര്‍ കെട്ടിടത്തിലാണ് എ ഐ സി സി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നോട്ടീസ് തങ്ങള്‍ക്ക് ലഭിച്ചതായും ഉജിതമായ മറുപടി നല്‍കിയതായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ പറഞ്ഞു. 1978 മുതല്‍ കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്നതിവിടെയാണ്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ ബംഗ്ലാവിന് തൊട്ടടുത്താണ് കോണ്‍ഗ്രസ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

---- facebook comment plugin here -----

Latest