അമിത് ഷാ ആര്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തി

Posted on: February 20, 2015 1:32 am | Last updated: February 19, 2015 at 11:32 pm

ന്യൂഡല്‍ഹി: കാശ്മീരില്‍ പി ഡി പി സര്‍ക്കാര്‍ രൂപവത്കരണം, ബീഹാറില്‍ വിശ്വാസ വോട്ടെടുപ്പ് എന്നിവയുടെ സാഹചര്യത്തില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആര്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ആര്‍ എസ് എസിന്റെ ഡല്‍ഹി ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ആര്‍ എസ് എസ് അസി. കമാന്‍ഡ് സുരേഷ് ഭയ്യാജി, ആര്‍ എസ് എസ് ജോ. സെക്രട്ടറിമാരായ ദത്താത്രേയ ഹൊസ്‌ബോലെ, സുരേഷ് സോണി, കൃഷ്ണ ഗോപാല്‍ എന്നിവരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്. സുരേഷ് ഭയ്യാജിയുമായും ജനറല്‍ സെക്രട്ടറിമാരുമായി വെവ്വേറെയാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്. വിശ്വാസ വോട്ടെടുപ്പില്‍ ബീഹാറില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും കാശ്മീരില്‍ പി ഡി പിയുമായി സഹകരിക്കുന്നതും ചര്‍ച്ചയായി. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പരാജയവും ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു.