കല്‍ക്കരി കേസ്: സി ബി ഐയുടെ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 11ന് പരിഗണിക്കും

Posted on: February 20, 2015 5:31 am | Last updated: February 20, 2015 at 11:42 pm

ന്യൂഡല്‍ഹി: കല്‍ക്കരി പാടം അഴിമതിക്കേസില്‍ സി ബി ഐയുടെ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 11ന് പരിഗണിക്കുമെന്ന് പ്രത്യേക സി ബി ഐ കോടതി വ്യക്തമാക്കി. കേസില്‍ ഹിന്‍ഡാല്‍കോ കമ്പനി, മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ് ഉള്‍പ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയായതായി സി ബി ഐ കോടതിയില്‍ അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കുന്നതായും പബ്ലിക് പ്രൊസിക്യൂട്ടര്‍ വി കെ ശര്‍മ അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിയിരുന്നു. ഒരു സാക്ഷിയെ കൂടി ചോദ്യം ചെയ്തതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 2005ല്‍ ഒറീസയിലെ തലബിര രണ്ടാം കല്‍ക്കരി പാടം ഹിന്‍ഡാല്‍കോക്ക് അനുവദിച്ച കേസിലാണ് സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.