Connect with us

National

സുകോയ് 30 വിമാനങ്ങള്‍ വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യോമസേനാ മേധാവി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: കൂടുതല്‍ റഷ്യന്‍ നിര്‍മിത സുകോ 30 വിമാനങ്ങള്‍ വാങ്ങാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യോമ സേനാ മേധാവി അരൂപ് റാഹ തള്ളിക്കളഞ്ഞു. ഫ്രഞ്ച് നിര്‍മിത റാഫേല്‍ വിമാനങ്ങള്‍ക്ക് പകരം സുകോയ് വാങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരു വിമാനങ്ങളും ഒരേ പ്രത്യേകതകള്‍ ഉള്ളവയാണെന്ന് വ്യക്തമാക്കിയ വ്യോമ സേനാ മേധാവി ഒന്നിനു പകരം മറ്റൊന്ന് വാങ്ങാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്ന് തീര്‍ത്തു പറഞ്ഞു.
റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ പ്ലാന്‍ എ മാത്രമേ മുന്നിലുള്ളൂ. പ്ലാന്‍ ബിയെക്കുറിച്ച് ഒരു ചര്‍ച്ചയും മുന്നിലില്ല.
വ്യോമ സേനയില്‍ വിമാനങ്ങളുടെ വലിയ ദൗര്‍ലഭ്യമുണ്ട്. ഈ സാഹതര്യത്തില്‍ പുതിയ കരാറുകള്‍ അനിവാര്യമാണ്. ഇതിന്റെ ഭാഗമായാണ് മീഡിയം മള്‍ട്ടി റോള്‍ കോംപാക്ട് എയര്‍ക്രാഫ്റ്റ് കരാര്‍ ഒപ്പു വെക്കാന്‍ പോകുന്നത്. റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ എത്രയും വേഗം ഒപ്പുവെക്കണമെന്ന് റാഹാ പറഞ്ഞു.
റാഫേല്‍ കരാര്‍ വൈകുകയാണെങ്കില്‍ സുകോയ് വാങ്ങാനുള്ള തീരുമാനത്തില്‍ വ്യാമ സേന എത്തിച്ചേരുമെന്നായിരുന്നു പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.