പൃഥ്വി 2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Posted on: February 20, 2015 2:27 am | Last updated: February 19, 2015 at 11:27 pm

ബാലസോര്‍: ഇന്ത്യയുടെ ആണവവാഹക ശേഷിയുള്ള പൃഥ്വി2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂര്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നും ഇന്ന് രാവിലെ 9.20ന് ആയിരുന്നു പരീക്ഷണം. ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ സൈന്യമാണ് മിസൈലിന്റെ വിക്ഷേപണം നടത്തിയത്. അഞ്ഞൂറ് മുതല്‍ ആയിരം കിലോഗ്രാം വരെ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് 350 കിലോമീറ്റര്‍ അകലത്തില്‍ പ്രഹരശേഷിയുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലും പൃഥ്വി2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.