Connect with us

National

തമിഴ്‌നാട് നിയമസഭയില്‍ ബഹളം: എം എല്‍ എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് രണ്ട് ഡി എം കെ എം എല്‍ എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.
പ്രതിപക്ഷ ഉപ നേതാവ് മോഹന്‍രാജ് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് എതിരെ രംഗത്ത് വന്നതാണ് ബഹളം തുടങ്ങാന്‍ കാരണമായത.്
ഡി എം കെ നേതാവ് വിജയകാന്തും എ ഐ ഡി എം കെ അംഗങ്ങളും തമ്മില്‍ കനത്ത വാക്ക് യുദ്ധവും സഭയില്‍ നടന്നു. സ്പീക്കര്‍ പി ധനപാലിന്റെ മേശപ്പുറത്തുള്ള ഫയലുകള്‍ സഭയുടെ നടുത്തളത്തിലേക്ക് കീറിയെറിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള നിയമങ്ങള്‍ പാസാക്കേണ്ട സമയത്താണ് ഡി എം കെ പ്രവര്‍ത്തകര്‍ സഭക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് സ്പീക്കര്‍ ദനപാല്‍ പറഞ്ഞു. ഇതാണ് സസ്‌പെന്‍ഷന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭയില്‍ പ്രശ്‌ന പരിഹാരത്തിന് മന്ത്രി ആര്‍ വിശ്വനാഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എ ഐ എ ഡി എം കെ. എം എല്‍ എമാര്‍ സഭയില്‍ പ്രശ്‌നമുണ്ടാക്കിയത് സംബന്ധിച്ച് റെക്കോര്‍ഡ് ചെയ്തത് പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഡി എം കെ. എം എല്‍ മാര്‍ ആവശ്യപ്പെട്ടു. ഡി എം കെ എല്‍ മാരായ മോഹന്‍ രാജ്. ചന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. എം എല്‍ എമാരെ പുറത്താക്കിയെതിനെ തുടര്‍ന്ന് സഭയില്‍ മുദ്രാവാക്യവും ഉയര്‍ന്നു.

---- facebook comment plugin here -----

Latest