Connect with us

National

കൃഷിനാശം: മറാത്ത്‌വാഡയില്‍ ആത്മഹത്യ ചെയ്തത് 93 കര്‍ഷകര്‍

Published

|

Last Updated

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയില്‍ കഴിഞ്ഞ 45 ദിവസത്തിനിടെ 93 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കാലാവസ്ഥ ചതിച്ചതിനെ തുടര്‍ന്നുള്ള കൃഷി നാശവും തുടര്‍ന്നുള്ള കടക്കെണിയുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്.~കൃഷിനാശത്തിന്~സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുമില്ല.
ഈ വര്‍ഷം ജനുവരി ഒന്ന് മുതലുള്ള 45 ദിവസങ്ങളില്‍ മറാത്ത്‌വാഡയില്‍ 93 കര്‍ഷക ആത്മഹത്യനടന്നതായി ഡിവിഷനല്‍~കമ്മീഷണറേറ്റ് സമ്മതിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ 569 കര്‍ഷകര്‍ ജീവനൊടുക്കിയിട്ടുണ്ട്. 2013ല്‍ 207~കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.
കടബാധ്യതകളാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്ന പരാതി അന്വേഷിക്കാന്‍ എല്ലാ താലൂക്കുകളിലും തഹസില്‍ദാര്‍, പോലീസ് ഓഫീസര്‍, താലൂക്ക് കൃഷി ഓഫീസര്‍, ഗ്രാമത്തലവന്‍, പഞ്ചായത്ത് സമിതി അംഗം എന്നിവരുള്‍പ്പെട്ട ഓരോ കമ്മിറ്റികള്‍ രൂപവത്കരിച്ചിരുന്നു.~കര്‍ഷകന് നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ അയാള്‍ക്ക് സ്വന്തമായി ഭൂമി ഉണ്ടായിരിക്കണം. അതും പോരാ, അയാള്‍ കടക്കെണിയില്‍പ്പെട്ടിരിക്കുകയും വേണം. ദേശസാല്‍കൃത ബേങ്കുകളില്‍ നിന്നോ സഹകരണ ബേങ്കുകളില്‍ നിന്നോ രജിസ്റ്റര്‍ ചെയ്ത പലിശക്കാരനില്‍ നിന്നോ ആയിരിക്കണം വായ്പയെടുത്തത്.
വായ്പ തിരിച്ചടച്ചു എന്ന് ബന്ധപ്പെട്ട ബേങ്ക് സാക്ഷ്യപ്പെടുത്തുകയും വേണം. കടക്കെണിയില്‍ ഉഴലുന്ന കര്‍ഷകന് ഈ ഉപാധികള്‍ പാലിച്ചുകൊണ്ട് സര്‍ക്കാറില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുക പ്രയാസമാണ്. മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ലാതാകുമ്പോള്‍ കര്‍ഷകന്‍ ആത്മഹത്യക്ക് നിര്‍ബന്ധിതനാകുന്നു എന്നാണ് കമ്മിറ്റിയുടെ നിഗമനം.
ഭരണകൂടത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി കര്‍ഷക ആത്മഹത്യയാണെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ ഉമാകാന്ത് ദന്‍ഗട്ട് പറയുന്നു. ഈ മേഖലയില്‍ ഒരു പൂ കൃഷിയേ ഉള്ളു. ഒരിക്കല്‍ കൃഷി പിഴച്ചാല്‍ ആ വര്‍ഷം അവന് പോയത് തന്നെ. ജലസേചന സൗകര്യമില്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നെല്ല്, ഗോതമ്പ് എന്നീ മുഖ്യമായ കൃഷിക്കൊപ്പം പച്ചക്കറി പോലുള്ള അനുബന്ധ കൃഷിക്കും കര്‍ഷകരെ പ്രേരിപ്പിക്കണം. കന്നുകാലി വളര്‍ത്തലിനും കോഴി വളര്‍ത്തലിനും കര്‍ഷകരെ പ്രേരിപ്പിക്കണം. ജലസേചനം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കര്‍ഷകര്‍ക്ക് ഒരുക്കിക്കൊടുക്കണം. ഇത്തരത്തില്‍ മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ കൂടി ഉണ്ടായാല്‍ കര്‍ഷക ആത്മഹത്യകള്‍ ഒരു പരിധിവരെ തടയാനാകും.
കര്‍ഷകര്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരം സമയത്തിന് ലഭിക്കാത്തത് കര്‍ഷക സമൂഹത്തെ വല്ലാതെ ഹതാശരാക്കുണ്ട്.

Latest