ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളുടെ പട്ടികയില്‍ എമിറേറ്റ്‌സ് എയര്‍ലൈനും

Posted on: February 19, 2015 9:00 pm | Last updated: February 19, 2015 at 9:25 pm

ദുബൈ: ആഗോള തലത്തില്‍ 200 മുന്‍നിര ബ്രാന്‍ഡുകളുടെ പട്ടകയില്‍ എമിറേറ്റ്‌സ് എയര്‍ലൈനും ഇടംനേടി. ആദ്യമായാണ് എമിറേറ്റ്‌സ് ഈ നേട്ടത്തിന് അര്‍ഹമാവുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളെ തിരഞ്ഞെടുക്കുന്നതിനായുള്ള 2015 ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 റിപ്പോര്‍ട്ടിലാണ് എമിറേറ്റ്‌സ് ഇടംപിടിച്ചിരിക്കുന്നത്. 2400.22 കോടി ദിര്‍ഹമാണ് എമിറേറ്റിന്റെ ബ്രാന്‍ഡ് മൂല്യം. മൂല്യ നിര്‍ണയ കാലഘട്ടത്തില്‍ 21 ശതമാനം ഉയര്‍ച്ചയാണ് എമിറേറ്റ്‌സ് നേടിയത്. 2000.11 കോടി ദിര്‍ഹത്തില്‍ നിന്നാണ് പുതിയ ഉയരത്തിലേക്ക് ബ്രാന്‍ഡ് എത്തിയത്.