Connect with us

National

ടീസ്റ്റയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കായുള്ള ഫണ്ട് തട്ടിപ്പു നടത്തിയെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ടീസ്റ്റയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. ടീസ്റ്റയെ അറസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ച കോടതി അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിക്കുകയും ചെയ്തു.
ടീസ്റ്റയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ടീസ്റ്റ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹരജി പരിഗണിച്ചത്.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ ഇരകളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. വിദേശത്തു നിന്നും സ്വദേശത്ത് നിന്നും സ്വരൂപിച്ച ഫണ്ട് ടീസ്റ്റ നല്‍കിയില്ലെന്നായിരുന്നു പരാതി. ആരോപണങ്ങള്‍ ടീസ്റ്റ നിഷേധിച്ചിരുന്നു.

Latest