മോദി-അമിത് ഷാ ആധിപത്യമെന്ന് ആരോപിച്ച് ബിജേപി നേതാവ് രാജിവച്ചു

Posted on: February 19, 2015 12:02 pm | Last updated: February 19, 2015 at 11:15 pm

bora_prodyut_2ന്യൂഡല്‍ഹി: ബിജെപിയില്‍ മോദിയുടേയും അമിത് ഷായുടേയും ആധിപത്യമാണെന്ന് ആരോപിച്ച് ബിജെപി ഐ ടി സെല്‍ കണ്‍വീനര്‍ പ്രദ്യുത് ബോറ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. അസമില്‍ നിന്നുള്ള ബിജെപി എകസിക്യൂട്ടീവ് അംഗവുമാണ് ബോറ. രാജിക്കത്തില്‍ രൂക്ഷ വിമര്‍ശമാണ് അദ്ദേഹം പാര്‍ട്ടിക്കെതിരെ ഉന്നയിച്ചത്.
മോദി പാര്‍ട്ടിയിലെ ജനാധിപത്യം ഇല്ലാതാക്കിയെന്നും അമിത്ഷാ പാര്‍ട്ടിയെ വ്യക്തികേന്ദ്രീകൃതമാക്കിയെന്നും പ്രദ്യുത് ആരോപിച്ചു. എന്നാല്‍ ബോറയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആസാം ബിജെപി പ്രസിഡന്റ് സിദ്ധാര്‍ത്ഥ ഭട്ടാചാര്യ പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയെ കുറിച്ച് അദ്ദേഹം ഒരിക്കലും പാര്‍ട്ടി ഫോറങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും ഭട്ടാചാര്യ പറഞ്ഞു.