Connect with us

Palakkad

വ്യാജവാറ്റ് കേന്ദ്രങ്ങള്‍ ആലത്തൂരില്‍ സജീവം

Published

|

Last Updated

ആലത്തൂര്‍: താലൂക്കിലെ വ്യാജവാറ്റു കേന്ദ്രങ്ങള്‍ വീണ്ടും സജീവം. എരിമയൂര്‍ പഞ്ചായത്തിലെ മാരാക്കാവ്, നരിപ്പൊറ്റ, മുട്ടിച്ചിറ, ചെമ്പന്‍പുള്ളി, മോടംപറമ്പ് മേഖലകളിലാണ് വാറ്റും വില്‍പനയും വ്യാപകമായത്. കഴിഞ്ഞ ദിവസം എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ 300 ലീറ്റര്‍ വാഷും രണ്ടു ലീറ്റര്‍ ചാരായവും കസ്റ്റഡിയിലെടുത്തു.
വയല്‍ വരമ്പിലും തോട്ടിറമ്പിലും നടവഴിയിലുമൊക്കെ യഥേഷ്ടം ചാരായം ലഭിക്കും. വില്‍പന നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ റെയ്ഡ് നടത്തിയാലും വില്‍പനക്കാരെ കിട്ടാറില്ല. ഇന്നലെ മോടപറമ്പില്‍ നടത്തിയ റെയ്ഡിലും വില്‍പനക്കാരനെ പിടികൂടാനായില്ല. മോടംപറമ്പ് സ്വദേശി മോഹനനെതിരെ കേസെടുക്കാനെ കഴിഞ്ഞിട്ടുള്ളു. പരാതികള്‍ ല”ിക്കുമ്പോള്‍ റെയ്ഡുകള്‍ നടത്തി വാഷ് നശിപ്പിച്ച് അവസാനിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കുറി തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്താനാണ് നീക്കമെന്നു അധികൃതര്‍ അറിയിച്ചു. കാടുകളിലും കുന്നുകളിലും വിജനമായ പറമ്പുകളിലും വാറ്റിയെടുത്ത ചാരായം കാനുകളിലും മറ്റും കൊണ്ടുവന്ന് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വില്‍പന നടത്തുന്നതു പതിവാണ്. വാറ്റുചാരായത്തിനു അടിമപ്പെട്ടവര്‍ നേരം പുലരുമ്പോള്‍ തന്നെ ഈ മേഖലയിലേക്ക് എത്താറുണ്ടായിരുന്നു.
വൈകിട്ട് മദ്യപരുടെ ഒഴുക്ക് തുടങ്ങും. നിറഗ്ലാസിന് 25 രൂപ വരെ ഈടാക്കാറുണ്ട്. കുടില്‍ വ്യവസായം പോലെയാണ് പലയിടത്തും വാറ്റും വില്‍പനയും. കേന്ദ്രങ്ങളിലേക്ക് റെയ്ഡിന് ഒരുങ്ങുമ്പോള്‍ തന്നെ വിവരമറിയിക്കാനുള്ള സംഘമുണ്ട്. തുടര്‍ച്ചയായുള്ള നടപടികളില്‍ “യന്ന് ഈ രംഗം വിട്ടുപോയവരുണ്ട്. എന്നാല്‍ സമീപകാലത്ത് വീണ്ടും വാറ്റുകേന്ദ്രങ്ങള്‍ ഉണര്‍ന്നിരിക്കുകയാണ്. മരത്തൊലി, ശര്‍ക്കര, സള്‍ഫേറ്റ് എന്നിവ കലക്കി വാഷാക്കി കുറെ ദിവസം കഴിഞ്ഞ് പ്രത്യേകം നിര്‍മിച്ച പാത്രങ്ങളല്‍ വാഷ് കലക്കിയെടുത്തു.
നീരാവിയാക്കി തണുപ്പിച്ചെടുത്താണ് വാറ്റുചാരായം ഉണ്ടാക്കുന്നത്. വാഷ് കലക്കി കുടത്തിലാക്കി കുളത്തില്‍ വരെ സൂക്ഷിക്കുന്നുണ്ട്. കോളനിപോലെ കൂട്ടമായി താമസിക്കുന്നിടത്ത് നടത്തുന്ന വില്‍പന തടയുന്നത് അധികൃതര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നു തുടര്‍ച്ചയായുള്ള റെയ്ഡില്‍ വ്യാപകമായ വില്‍പനയ്ക്കു തടയിടാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.