Connect with us

Palakkad

അഗ്നിശമന സേനയുടെ മോക്ഡ്രില്‍ ശ്രദ്ധേയമായി

Published

|

Last Updated

മണ്ണാര്‍ക്കാട്: നെച്ചുളളി ഗവ.ഹൈസ്‌കൂളില്‍ ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മോക്ഡ്രില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേറിട്ട അനുഭവമായി.
അധ്യാപകരെയും വിദ്യാര്‍ഥികളെയും 8 ഗ്രൂപ്പുകളായി തിരിച്ചാണ് അഗ്നിശമന സേന സുരക്ഷയുടെയും അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന്റയും വിവിധ പ്രായോഗിക വശങ്ങള്‍ മോക്ഡ്രില്ലിലൂടെ ദൃശ്യവല്‍ക്കരിച്ചത്. പ്രാഥമിക ശുശ്രൂഷയുടെ ബാലപാഠങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി.
ഫയര്‍ അലാറം, ഫയര്‍ ഫൈറ്റിങ്, ഇവാക്വേഷന്‍, സേര്‍ച്ച് ആന്റ് റസ്‌ക്യൂ, ഫസ്റ്റ് എയ്ഡ്, ട്രാന്‍സ്‌പോര്‍ട്ട്, മീഡിയ മാനേജ്‌മെന്റ്, സൈറ്റ് സേഫ്റ്റി എന്നിങ്ങനെ എട്ടുവിഭാഗങ്ങളായാണ് മോക്ഡ്രില്‍ നടത്തിയത്. ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ച് അഗ്നിബാധ നിയന്ത്രിക്കുന്ന വിധവും പ്രദര്‍ശിപ്പിച്ചു.
സ്റ്റേഷന്‍ മാസ്റ്റര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് മനോജ്, എസ്. നായക് എന്നിവരുടെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടന്നത്. അധ്യാപകരായ നാരായണന്‍ കുട്ടി, അഹമ്മദ് സാബു, ശ്രീകുമാര്‍, ബഷീര്‍, സുബാഷ്, മനോജ്, ജോസ് വര്‍ഗ്ഗീസ്, എമിലി ജോസ്, അമീന്‍ സംബന്ധിച്ചു. പി ടി എ ഭാരവാഹികളും സജീവമായിരുന്നു.

Latest