ഹസനിയ്യ സമ്മേളനം: ഓട്ടോ ഡ്രൈവേഴ്‌സ് സംഗമം മാതൃകയായി

Posted on: February 19, 2015 10:52 am | Last updated: February 19, 2015 at 10:52 am

പാലക്കാട്: സ്‌നേഹ സമൂഹം സുരക്ഷിത രാജ്യം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 24, 25, 26 തിയ്യതികളില്‍ കല്ലേക്കാട് ഹസനിയ്യ നഗറില്‍ വെച്ച് നടത്തുന്ന ജാമിഅഹസനിയ്യ 20 ാം വാര്‍ഷിക 9 ാം സനദ്ദാന മഹാസമ്മേളനം ഭാഗമായി ഓട്ടോ ഡ്രൈവേഴ്‌സ് സംഗമം മാതൃകയമായി.
ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന വാഹനങ്ങളില്‍പെട്ട ഒരു വാഹനമെന്ന നിലക്കും കുടുംബങ്ങളിലേക്കിറങ്ങുന്നബന്ധം സ്രൃഷ്ടിക്കുന്ന വാഹനമെന്ന നിലയിലും വാഹന നിയമങ്ങള്‍ അറിയുകയും ശ്രദ്ധിക്കുകയും ചെയ്യുന്നതോടുകൂടി രാജ്യത്തിനും ജനങ്ങള്‍ക്കും എങ്ങനെ നല്ല സേവകനാകാം എന്ന ആശയം ഓരോ ഡ്രൈവറിലേക്കും കൈമാറലാണ സംഗമത്തിന്റെ ലക്ഷ്യം.—അമൂല്യമായ മനുഷ്യ ജീവിതം അശ്രദ്ധമൂലം നഷ്ടപ്പെടാതിരിക്കാന്‍ ഡൈവര്‍മാര്‍ക്കുള്ള പങ്ക് വലുതാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ആര്‍ ടി ഒ ടി ജെ തോമസ് പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ നിരത്തുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ ഇവിടെ ഇതിന് വീപരിതമായാണ് നടക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ പാലിച്ച് മാത്രമേ വാഹനങ്ങള്‍ ഓടിക്കാവൂ. ഇതിന് പുറമെ അപകടത്തിനിരയാകുന്നവരെ രക്ഷിക്കാനും ഡൈവര്‍മാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓട്ടോഡൈവര്‍മാര്‍ക്ക് ട്രാഫിക് നിയമത്തെക്കുറിച്ചുള്ള അവബോധം നല്‍കിയിട്ടുള്ള ക്ലാസ് പുതിയൊരു വെളിച്ചവും നല്‍കി.
ഹസ്സനാര്‍ നദ് വി അധ്യക്ഷത വഹിച്ചു.തൗഫീഖ് അല്‍ഹസനി മുഖ്യപ്രഭാഷണം നടത്തി. കബീര്‍ വെണ്ണക്കര, ടി പി എം കുട്ടി മുസ് ലിയാര്‍, നാസര്‍ കല്‍മണ്ഡപം, ഷെബീര്‍ മള്ഹരി, സലിം സഖാഫി, സലാം സഖാഫി പ്രസംഗിച്ചു.
സിദ്ദീഖ് അല്‍ഹസനി നിസാമി സ്വാഗതവും മുഹമ്മദ് അല്‍ഹസനി നന്ദിയും പറഞ്ഞു. നേരത്തെ എം എ ഉസ്താദിന്റെ നിര്യാണത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയാണ് പരിപാടിക്ക് തുടക്കമിട്ടത്.