Connect with us

Malappuram

കല്‍പകഞ്ചേരിയിലെ ഗ്രീന്‍ വില്ലേജ് പദ്ധതി പരാജയം

Published

|

Last Updated

കല്‍പകഞ്ചേരി: ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ മാലിന്യം നീക്കം ചെയ്യുന്ന ഗ്രീന്‍ വില്ലേജ് പദ്ധതി പാളി. മാലിന്യം എടുക്കുന്നത് നിര്‍ത്തിയതോടെ വ്യാപാരികള്‍ ദുരിതത്തിലായിരിക്കുകയാണ്. പഞ്ചായത്ത് പരിധിയിലെ വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുക എന്നതായിരുന്നു പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരുന്നത്. കടുങ്ങാത്തുകുണ്ട് ടൗണിലെ കടകളില്‍ നിന്ന് ഇത്തരത്തില്‍ മാലിന്യം ശേഖരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഓരോ കടകളിലും ഇതിനായി പ്ലാസ്റ്റിക് കവര്‍ വെക്കാനും തീരുമാനിച്ചു. കടക്കാരില്‍ നിന്ന് ഇതിന്റെ ചെലവിനായി 100 രൂപ ഈടാക്കുകയും ചെയ്തു. മാലിന്യം ശേഖരിക്കാന്‍ പ്ലാസ്റ്റിക് കവര്‍ വെച്ചിട്ട് നാലു മാസമായി. ഒരു തവണ മാത്രമാണ് മാലിന്യം എടുത്തുകൊണ്ടു പോയതെന്നു വ്യാപാരികള്‍ പറയുന്നു. ഇതിന് 30 രൂപ കടക്കാരില്‍ നിന്ന് അധികമായി വാങ്ങുകയും ചെയ്തു. മാലിന്യം കൊണ്ടുപോകാത്തതിനാല്‍ വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇത് കുമിഞ്ഞു കൂടിക്കിടക്കുകയാണ്. ആസൂത്രണമില്ലായ്മയും അധികൃതരുടെ പിടിപ്പു കേടുമാണ് മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി പരാജയപ്പെടാന്‍ ഇടയാക്കിയെതെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് പരാതി നല്‍കാനാണ് വ്യാപാരി കളുടെ തീരുമാനം.

Latest