Connect with us

Ongoing News

സോളാര്‍ കേസിലെ വിചാരണ തടഞ്ഞു

Published

|

Last Updated

കൊച്ചി: സോളാര്‍ കേസിലെ വിചാരണ ഹൈക്കോടതി തടഞ്ഞു. കേസിലെ വ്യവസായി മാലേലില്‍ ശ്രീധരന്‍ നായരുടെ വസതിയില്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിചാരണയാണ്് ജസ്റ്റിസ് വി ആര്‍ രാമചന്ദ്രന്‍ സ്റ്റേ ചെയ്തത്.
കേസിന്റെ കാര്യക്ഷമമായ നടത്തിപ്പിന് സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്നാവാശ്യപ്പെട്ട് ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിചാര ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പനടക്കമുള്ളവര്‍ പ്രതിയായ കേസിലാണ് കോടതി ഉത്തരവ്. എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തു.
കേസിലെ പരാതിക്കാരന്റെ ആവശ്യ പ്രകാരം സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയോഗിക്കാനാകില്ലെന്നും നിലവില്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 33 കേസുകള്‍ നിലവിലുണ്ടെന്നും ഈ കേസുകളിലെ പരാതിക്കാരും സമാന ആവശ്യം ഉന്നയിക്കാന്‍ ഇടയുണ്ടെന്നും ഡി ജി പി ടി ആസഫലി വിശദീകരിച്ചു.

Latest