Connect with us

Ongoing News

കടുത്ത പനി; സ്റ്റെയിന്‍ വിശ്രമത്തില്‍

Published

|

Last Updated

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ ഡെയില്‍ സ്റ്റെയിന് കടുത്ത പനി. ഇന്നലെ പരിശീലനം റദ്ദാക്കിയ സ്റ്റെയിന്‍ പൂര്‍ണമായും മുറിയില്‍ വിശ്രമിച്ചു. അതേ സമയം പൂള്‍ ബിയില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ സ്റ്റെയിന്‍ കളിക്കുമെന്ന് ടീം മീഡിയ മാനേജര്‍ ലെറാതോ മലേകുതു പറഞ്ഞു.
ശ്രീലങ്കക്കെതിരായ സന്നാഹ മത്സരത്തില്‍ ഏഴോവര്‍ മാത്രം എറിഞ്ഞ സ്റ്റെയിന്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ കളിച്ചിരുന്നില്ല.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ സ്റ്റെയിന്‍ കളിക്കാനിറങ്ങിയത് തൊണ്ടവേദനയും മൂക്കടപ്പും വകവെക്കാതെയായിരുന്നു. അത് പ്രകടനത്തില്‍ നിഴലിക്കുകയും ചെയ്തു.
ഒമ്പത് ഓവര്‍ എറിഞ്ഞ സ്റ്റെയിന്‍ 64 റണ്‍സാണ് വിട്ടുകൊടുത്തത്. വീഴ്ത്തിയതാകട്ടെ ഒരു വിക്കറ്റും. സമീപകാലത്തൊന്നും ഇത്രയും മോശം പ്രകടനം സ്റ്റെയ്‌നിനില്‍ നിന്നുണ്ടായിട്ടില്ല. 97 മത്സരങ്ങളില്‍ നിന്നായി 152 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റെയിന്‍ ഏകദിന ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ഫാസ്റ്റ് ബൗളര്‍മാരിലൊരാളാണ്.

Latest