ഷാകിബിന് 4000; റെക്കോര്‍ഡ്‌

Posted on: February 19, 2015 12:04 am | Last updated: February 19, 2015 at 12:04 am

ഏകദിന ക്രിക്കറ്റില്‍ 4,000 റണ്‍സ് തികച്ച ആദ്യ ബംഗ്ലാദേശ് ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് ഷാക്കിബ് അല്‍ ഹസന് സ്വന്തം. അഫ്ഗാനിസ്ഥാനെതിരെയാണ് ഷാകിബ് നേട്ടം കൈവരിച്ചത്. 142 ഏകദിനങ്ങളില്‍ നിന്നാണു 4,000 റണ്‍സ് തികച്ചത്. ഓപ്പണര്‍ തമീം ഇക്ബാല്‍ ഷാകിബിന് തൊട്ടു പിറകിലുണ്ട്.
136 മത്സരങ്ങളില്‍ നിന്ന് 3,990 റണ്‍സാണു തമീം നേടിയത്. അഫ്ഗാനെതിരേ തമീം ആദ്യം4000 തികയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തമീം (16) കുറഞ്ഞസ്‌കോറില്‍ പുറത്തായി. ഷാക്കിബാകട്ടെ അര്‍ധ സെഞ്ചുറി (63)യോടെ തിളങ്ങുകയും ചെയ്തു.
ഏകദിനത്തില്‍ ഏറ്റവും അധികം സെഞ്ചുറി(ആറ്) നേടിയ ഈ ബംഗ്ലാദേശ് ആള്‍ റൗണ്ടര്‍ 184 വിക്കറ്റും സ്വന്തമാക്കി. വിക്കറ്റ് നേട്ടത്തില്‍ ഷാക്കിബ് മൂന്നാംസ്ഥാനത്താണ്. 207 വിക്കറ്റുള്ള അബ്ദുര്‍ റസാക്കാണ് ഒന്നാംസ്ഥാനത്ത്. .ലോകകപ്പില്‍ ബംഗ്ലാദേശിനായി ഏറ്റവും അധികം റണ്‍സ്(407) നേടിയതും ഷാകിബാണ്.