Connect with us

Kollam

കൊല്ലത്ത് ബോഡോ ഭീകരവാദി അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: ബോഡോ ഭീകരവാദിയെ കൊല്ലത്ത് അറസ്റ്റിലായി. അസം സ്വദേശി റെജിന്‍ തസ്മിക് റായ് (38) ആണ് അറസ്റ്റിലായത്. കൊല്ലം ഡീസന്റ്മുക്കില്‍ നിന്ന് മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം അതീവ രഹസ്യമായാണ് ഇയാളെ പിടികൂടിയത.് ഡീസന്റ്മുക്കിലെ കശുവണ്ടി ഫാക്ടറിയില്‍ പത്ത് ദിവസമായി ഇയാള്‍ജോലി ചെയ്തു വരികയായിരുന്നു.
നാഷനല്‍ ഡെമോക്രാറ്റിക് ബോഡോ ലാന്റ് എന്ന സംഘടനയിലെ അംഗമാണ് ഇയാളെന്ന് ഇന്റലിജന്‍സ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം നിരവധി ഭീകരര്‍ തെക്കേ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം കേരളത്തിലടക്കം പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയത്. റെജിന്‍ തസ്മിക് റായിയെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം സിറ്റി പോലീസ് കമ്മീഷനര്‍ വി സുരേഷ്‌കുമാറിന് ഇന്നലെ തന്നെ കൈമാറി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
വിവരം അറിയിച്ചതിനെ്യൂതുടര്‍ന്ന് ആസാമില്‍ നിന്ന് ഉന്നത പോലീസ് സംഘം കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് ഇയാളെ ഡീസന്റ്മുക്കിലെ കശുവണ്ടിഫാക്ടറിയില്‍ നിന്ന് പിടികൂടുമ്പോഴാണ് ഫാക്ടറി ജീവനക്കാരും തൊഴിലാളികളും നാട്ടുകാരും മറ്റും ഞെട്ടലോടെ ഇയാള്‍ ഭീകരനാണെന്ന് അറിയുന്നത്.