Connect with us

Ongoing News

'സമ്മേളനത്തിന് ഞാനുണ്ടാകില്ല; നിങ്ങള്‍ പ്രകാശനം ചെയ്‌തോളീ'

Published

|

Last Updated

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിയോഗം നേരത്തെ മനസ്സിലാക്കാന്‍ കഴിയാത്ത നിസ്സഹായരാണ് തങ്ങളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്നലെ കാസര്‍കോട് ജാമിഅ സഅദിയ്യ ക്യാമ്പസില്‍ നടന്ന എം എ ഉസ്താദ് അനുസ്മരണ സംഗമത്തില്‍ പറഞ്ഞു.
പ്രകാശനം ചെയ്യാനിരിക്കുന്ന എം എ ഉസ്താദിന്റെ സമ്പൂര്‍ണ കൃതികളുടെ പ്രിന്റ് കോപ്പി ഉസ്താദിനെ കാണിക്കാനും കോട്ടക്കലില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ ഗ്രന്ഥത്തിന്റെ പ്രകാശനത്തിന് ക്ഷണിക്കാനുമായി കഴിഞ്ഞ ദിവസം കാന്തപുരം ഉസ്താദും സംഘവും ചെന്നപ്പോള്‍ നൂറുല്‍ ഉലമ പറഞ്ഞത് ഇങ്ങനെ: “”സമ്മേളനത്തിന് ഞാനുണ്ടാകില്ല; നിങ്ങള്‍ പ്രകാശനം ചെയ്‌തോളീ…”” ഇന്നലെ നടന്ന അനുസ്മരണ സംഗമത്തിലാണ് ഇക്കാര്യം കാന്തപുരം ഉസ്താദ് എടുത്തുപറഞ്ഞത്. എം എ ഉസ്താദിന്റെ മരണം നമുക്ക് മുന്‍കൂട്ടി കാണാന്‍ പറ്റിയില്ല.
ജീവിതം മുഴുവന്‍ സുന്നത്ത് ജമാഅത്തിന് വേണ്ടി ഉണര്‍ച്ചയിലും ഉറക്കത്തിലും തന്റെ വിജ്ഞാനഗേഹമായ സഅദിയ്യക്ക് വേണ്ടിയും നീക്കിവെച്ച മഹാപണ്ഡിതനും ചിന്തകനും എഴുത്തുകാരനുമാണ് നൂറുല്‍ ഉലമയെന്ന് കാന്തപുരം അനുസ്മരിച്ചു. അറിവ് നേടുകയും അത് പകരുകയും അതനുസരിച്ച് ജീവിക്കുകയും താഴ്മയും വിനയും മുഖമുദ്രയാക്കുയും ചെയ്ത പണ്ഡിതനാണ് എം എ ഉസ്താദെന്നും ഉസ്താദ് കാണിച്ച വഴിയില്‍ നാം മുന്നേറണമെന്നും കാന്തപുരം പറഞ്ഞു.

---- facebook comment plugin here -----

Latest