Connect with us

Kerala

നിസാമിനെ എ ജി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ കേസുകളില്‍ നിന്നും നിയമ വിരുദ്ധമായി രക്ഷപ്പെടുത്തുന്നതിന് കൂട്ടുനിന്ന അഡ്വ. ജനറലിനെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഹൈക്കോടതിയില്‍ വിവിധ കേസുകളില്‍ എ ജിക്ക് നിര്‍ദേശം നല്‍കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ, നിയമ മന്ത്രി കെ എം മാണിയോ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോ ആണ്. കൊലപാതക ശ്രമവും സ്ത്രീയെ അപമാനിക്കാനുളള ശ്രമവും ഉള്‍പ്പെടെയുള്ള ഗുരുതരമായ കേസുകളില്‍ നിയമ വ്യവസ്ഥയെ അട്ടിമറിക്കും വിധം ഹൈക്കോടതിയില്‍ നിസാമിനുവേണ്ടി ഹാജരായത് എ ജിയുടെ മകനാണ്. കേരളത്തിലെ നിയമ സംവിധാനത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ നിസാമിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല.
എ ജിയുടെ ഭാര്യയും മകനും പ്രതികള്‍ക്കുവേണ്ടി ഹാജരാവുന്ന കേസുകളില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അതേക്കുറിച്ചുള്ള അന്വേഷണവും വിചാരണയും തടസ്സപ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നുവരികയുമാണ്.നിസാമിനെതിരെയുള്ള കേസുകളില്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കേണ്ട എന്ന നിര്‍ദേശം നല്‍കിയിരുന്നോ മന്ത്രിമാര്‍ വ്യക്തമാക്കണം. അങ്ങനെ നിര്‍ദേശം നല്‍കിയില്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയെ സ്വാര്‍ഥ താത്പര്യത്തിനു വേണ്ടി അട്ടിമറിച്ച എ ജിയെ ഉടനടി പുറത്താക്കണംമെന്നും വി എസ് പറഞ്ഞു.

Latest