Connect with us

National

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി സര്‍വകക്ഷി യോഗം 22ന്

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി ഈ മാസം 22നു സര്‍വകക്ഷിയോഗം നടക്കും. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണു യോഗം വിളിച്ചിരിക്കുന്നത്. സമ്മേളനം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു എല്ലാ പാര്‍ട്ടികളുടെയും പിന്തുണ തേടുന്നതിനായാണു യോഗം വിളിച്ചത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുക.