Connect with us

National

മോഡിയുടെ വിവാദ കോട്ട് ലേലം ചെയ്യുന്നു; തുക 1.11 കോടി രൂപ

Published

|

Last Updated

സൂറത്ത്: സ്വര്‍ണനൂല് കൊണ്ട് സ്വന്തം പേര് തുന്നിച്ചേര്‍ത്ത നരേന്ദ്ര മോഡിയുടെ വിവാദ കോട്ട് ലേലത്തിന്. ഗുജറാത്തിലെ സൂറത്തിലാണ് മോഡിക്ക് ലഭിച്ച വിവിധ ഉപഹാരങ്ങളോടൊപ്പം കോട്ടും ലേലത്തിന് വെക്കുന്നത്. കോട്ടിന്റെ ലേലത്തുക ഇതുവരെ 1.11 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. മോഡിയുടേതിന് പുറമെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന് ലഭിച്ച ഉഹാരങ്ങളും ലേലത്തിനുണ്ട്. മൊത്തം 455 സാധനങ്ങളാണ് ലേലം ചെയ്യുന്നത്.

മോഡിയുടെ ഉപഹാരങ്ങള്‍ക്ക് ലഭിക്കുന്ന ലേലത്തുക ഗംഗാശുചീകരണ യഞ്ജത്തിന് ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മോഡി ഗുജറാത്ത് മുഖയമന്ത്രിയായിരുന്നപ്പോഴും ഇത്തരത്തില്‍ ലേലം നടത്തിയിരുന്നു. അന്ന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഈ തുക ഉപയോഗിച്ചിരുന്നത്. ആനന്ദി ബെന്‍ പട്ടേലിന്റെ ഉപഹാരങ്ങള്‍ക്ക് ലഭിക്കുന്ന ലേലത്തുക ഇത്തവണയും ഇതേ ആവശ്യത്തിന് ഉപയോഗിക്കും.

പത്ത് ലക്ഷം രൂപ വിലപിടിപ്പുള്ള മോഡിയുടെ പേര് തുന്നിയ കോട്ട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യു എസ് പ്രസിഡന്റ് ബരാക് ഒബാമ പങ്കെടുത്ത റിപ്പബ്ലിക് ദിന ചടങ്ങിലാണ് മോഡി ഈ കോട്ട് ധരിച്ച് പങ്കെടുത്തത്.

Latest