Connect with us

Kerala

സോളാര്‍ കേസ്: മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ ഹാജരാക്കി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ മുന്‍ധനമന്ത്രി തോമസ് ഐസക് ഹാജരാക്കി. സരിതാ നായരുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകളാണ് ഹാജരാക്കിയത്. ഓഫീസ് ജീവനക്കാര്‍ക്കെതിരെയുള്ള തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
അന്വേഷണ കമീഷന്റെ ചുമതല വഹിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമീഷന് മുമ്പാകെയാണ് തെളിവുകള്‍ ഹാജരാക്കിയത്. മുഖ്യമന്ത്രിയുമായി പ്രതികള്‍ക്കുള്ള ബന്ധം തനിക്ക് ബോധ്യമായതായി ഡോ. തോമസ് ഐസക് കമീഷന്‍ മുമ്പാകെ വ്യക്തമാക്കി.
രാജു എബ്രഹാം എംഎല്‍എയും കമീഷന് മൊഴി നല്‍കി. സോളാര്‍ കേസില്‍ ഉള്‍പ്പെട്ട വ്യവസായികളുടെ മൊഴിയും നേരത്തെ കമീഷന്‍ രേഖപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും കമീഷന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകേണ്ടി വരും.