ബാര്‍ കോഴ: പാര്‍ട്ടി അന്വേഷണം പ്രഹസനമെന്ന് പി സി ജോര്‍ജ്

Posted on: February 18, 2015 2:01 pm | Last updated: February 18, 2015 at 10:50 pm

pc georgeകോഴിക്കോട്: ബാര്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി അന്വേഷണം പ്രഹസനമാണെന്ന് പി സി ജോര്‍ജ്. അന്വേഷണം നടത്തുമെന്ന് പറഞ്ഞ സ്ഥിതിക്ക് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുകയാണ് വേണ്ടത്. അല്ലാതെ ജനങ്ങളെ പറ്റിക്കുകയല്ല വേണ്ടത്. വിവാദം അന്വേഷിക്കുന്ന സംഘം ഇതുവരെ ഒറ്റ സിറ്റിങ് പോലും നടത്തിയിട്ടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. സി എഫ് തോമസിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അംഗങ്ങളാണ് വിവാദം അന്വേഷിക്കുന്നത്.