Connect with us

Palakkad

എസ് വൈ എസ് അറുപതാം വാര്‍ഷികം: പ്രചാരണം അന്തിമഘട്ടത്തില്‍

Published

|

Last Updated

ചെര്‍പ്പുളശേരി: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് സോണ്‍ കമ്മിറ്റി ഉണര്‍ത്ത് ജാഥക്ക് തുടക്കമായി.
കാലത്ത് പത്തിന് വീരമംഗലത്ത് നിന്നാരംഭിച്ച റാലി ഉമര്‍ സഖാഫി അല്‍കാമിലി സോണ്‍ പ്രസിഡന്റ് മുഹമ്മദാലി സഖാഫിക്ക് പാതക കൈമാറി ഉദ്ഘാടനം ചെയ്തു. നാസര്‍ ബാഖവി, ഉമര്‍ സഖാഫി വീരമംഗലം, മുഹമ്മദ് കുട്ടിഹാജി നെല്ലായ, മന്‍സൂര്‍ സഖാഫി, അശറഫ് സഖാഫി വീരമംഗലം, അനസ് സഅദി, മുഹമ്മദാലി ഫാളിലി, മുഹമ്മദ് ആയത്തച്ചിറ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
വീരമംഗലം, ആയത്തച്ചിറ, മണ്ണിന്‍കുഴി, മങ്ങോട്, മാണിത്തൊടി, പൂതക്കാട്, അടക്കാപൂത്തൂര്‍, എണ്ണംകണ്ടം, ആറ്റാശേരി,നായര്‍പടി, കാര്‍ഗില്‍, അന്തിമാളംകുന്ന്, ഉങ്ങിന്‍തറ, കുറ്റിക്കോട്, പി ടി എം, എട്ടാംമൈല്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം തൃക്കടീരിയില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം സഖാഫി മോളൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി, മന്‍സൂര്‍ സഖാഫി പ്രസംഗിച്ചു. ഇന്ന് നെല്ലായ സര്‍ക്കിളിലും നാളെ ചെര്‍പ്പുളശേരിസര്‍ക്കിളിലും പര്യടനം നടത്തും

ഉണര്‍ത്തു ജാഥ ഇന്ന്
നെന്മാറ: നെന്മാറ സോണ്‍ കമ്മിറ്റി ഇന്ന് ഉണര്‍ത്ത് ജാഥ നടത്തും. രാവിലെ 9മണിക്ക് പാലത്തുംപാറ മഖാം സിയാറത്തോടെ തുടങ്ങുന്ന ജാഥ സോണ്‍ പ്രസിഡന്റ് ഡോ നൂര്‍മുഹമ്മദ് ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളില്‍ സ്വീകരണങ്ങളേറ്റ് വാങ്ങി വൈകീട്ട് 7മണിക്ക അടിപ്പെരണ്ട സെന്ററില്‍ സമാപിക്കും.
സമാപന യോഗത്തില്‍ സോണ്‍ വൈസ് പ്രസിഡന്റ് അബ്ദുഹക്കീം സഅദി, ബശീര്‍ മുസ് ലിയാര്‍ ചക്രായി. മുസ്തഫ മാസ്റ്റര്‍, ബശീര്‍ മുസ് ലിയാര്‍ കടമ്പിടി, ഹംസ സഖാഫി, സിദ്ദീഖ് സഖാഫി പങ്കെടുക്കും.

ഉണര്‍ത്തു ജാഥ നടത്തി
കൊപ്പം: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം പ്രമേയത്തില്‍ ഫെബ്രുവരി 27, 28 മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് കൊപ്പം സോണ്‍ ഉണര്‍ത്ത് ജാഥ നടത്തി. വണ്ടുങ്കാവ് ജാറം സിയാറത്തോടെ തുടങ്ങിയ ജാഥ സോണ്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി അല്‍ഹസനി ഉദ്ഘാടനം ചെയ്തു.
കൊപ്പം, തിരുവേഗപ്പുറ, വിളയൂര്‍, കുലക്കല്ലൂര്‍ സര്‍ക്കിളുകളിലൂടെ പ്രയാണം നടത്തി പ്രഭാപുരം സെന്ററില്‍ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ബശീര്‍ റഹ് മാനി, അലിയാര്‍ അഹ് സനി, ഉമര്‍ അല്‍ഹസനി,മുസ്തഫ മുസ് ലിയാര്‍, ജലീല്‍ അബൂഹലില്‍ പ്രസംഗിച്ചു.

മഹല്ല് വിചാരം ഇന്ന്
ചെര്‍പ്പുളശ്ശേരി: എസ് വൈ എസ് മോളൂര്‍ യൂണിറ്റ് മഹല്ല് വിചാരം ഇന്ന് 6.30 ന് മോളൂര്‍ സെന്ററില്‍ വെച്ചു നടക്കും. എസ് വൈ എസ് ജില്ല ജനറല്‍ സെക്രട്ടറി എം വി സിദ്ധീഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തും. ചെയര്‍മാന്‍: കെ വി വാപ്പു ഹാജി, കണ്‍വീനര്‍ : കെ സിദ്ധീഖ് ,ട്രഷറര്‍: സലീം സഖാഫി എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ സ്വാഗതസംഘം രൂപവത്ക്കരിച്ചു

സ്വഫ്‌വ ചീഫുമാരുടെ യോഗം നാളെ
ഒറ്റപ്പാലം: എസ് വൈ എസ് അറുപതാം വാര്‍ഷികത്തോടാനുബന്ധിച്ച് സോണ്‍, സെക്ടര്‍തല സ്വഫ് വ ചീഫുമാരുടെ യോഗം നാളെ ഉച്ചക്ക് രണ്ടരക്ക് വാദിമുഖ്ദ്ദ്‌സില്‍ നടക്കും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് എത്തിചേരണമെന്ന് ജില്ലാ സ്വഫ് വ ചീഫ് സഈദ് കൈപ്പുറം അറിയിച്ചു.

എസ് വൈ എസ്
സെക്രേട്ടറിയറ്റ് മാറ്റി
പാലക്കാട്: സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് സുപ്രധാന യോഗം ശനിയാഴ്ചയിലേക്ക് മാറ്റിയതായി ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി അറിയിച്ചു.

എസ് എസ് എഫ്
ജില്ലാ സെക്രേട്ടറിയറ്റ് യോഗം ഇന്ന്
പാലക്കാട്: എസ് എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളുടെ സുപ്രധാനമായ യോഗം ഇന്ന് വൈകീട്ട് 6മണിമുതല്‍ 10മണിവരെ വാദിനൂറില്‍ നടക്കും. സംസ്ഥാന ട്രഷറര്‍ ഉമര്‍ ഓങ്ങല്ലൂര്‍, സെക്രട്ടറിയേറ്റംഗം അശറഫ് അഹ് സനി ആനക്കര, യാക്കൂബ് മാസ്റ്റര്‍ പൈലിപ്പുറം, പി സി അശറഫ് സഖാഫി അരിയൂര്‍ പങ്കെടുക്കും.
എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള സംസ്ഥാന ക്യംപ്‌സ് സമ്മിറ്റ്, ഡിവിഷന്‍ ഉപസമിതി വര്‍ക്ക്‌ഷോപ്പ്, ജില്ലാ നേതാക്കളുടെ സെക്ടര്‍ പര്യടനം എന്നിവ യോഗം ചര്‍ച്ച ചെയ്യും.മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് എത്തിചേരണമെന്ന് ജില്ലാ പ്രസിഡന്റ് യൂസഫ് സഖാഫി വിളയൂര്‍ , ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട് അറിയിച്ചു.

Latest