Connect with us

Palakkad

വെളളിയാര്‍പ്പുഴ നീരൊഴുക്ക് കുറഞ്ഞു, കൈയേറ്റങ്ങള്‍ തകൃതി

Published

|

Last Updated

മണ്ണാര്‍ക്കാട്: വെളളിയാര്‍പ്പുഴയില്‍ നീരൊഴുക്ക് കുറഞ്ഞു. ഇതോടെ തീരത്തോട് ചേര്‍ന്നുളള സ്വകാര്യ വ്യക്തികള്‍ തങ്ങളുടെ സ്ഥലം കാലങ്ങളായി ചെയ്യുന്ന പ്രവര്‍ത്തിയായ പുഴ കയ്യേറ്റവും ആരംഭിച്ചു.
ഓരോ വേനലിലും പുഴ കയ്യേറ്റങ്ങള്‍ തകൃതിയാണ്. നിയമങ്ങള്‍ ഒത്തിരിയുണ്ടെങ്കിലും പ്രാദേശിക ഭരണ കൂടങ്ങളടങ്ങളിലെ അധികാരികളടക്കം മൗനവൃതം തുടരുന്നത് കയ്യേറ്റക്കാര്‍ക്ക് തണലാണ്. അതുകൊണ്ട് തന്നെ പുഴയുടെ ആ നല്ല കാലം അപ്രതക്ഷ്യമായിരിക്കുന്നു.
ഇനിയൊരു വിപ്ലവം നടന്നില്ലെങ്കില്‍ പുഴയുണ്ടായിരുന്നുവെന്ന് വരും തലമുറക്ക് പറയേണ്ടി വരും. സത്യത്തില്‍ മഴക്കാലത്ത് പുഴക്ക് സ്വതന്ത്രമായി ഒഴികി പോവാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണുളളത്. ദേശീയ ഉദ്ദ്യാനമായ സൈലന്റ് വാലിയുടെ മലനിരകളോട് ചേര്‍ന്നാണ് വെളളിയാര്‍പ്പുഴ ഉല്‍ഭവിക്കുന്നത്. തുടര്‍ന്ന് കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകി മലപ്പുറം ജില്ലയില്‍ വെച്ച് അറബി കടലുമായി ചേരുന്ന ഈ പുഴ ഏറെ പ്രദേശങ്ങളിലെ ജനത്തിന് കുടിവെളളമുള്‍പ്പെടെയുളള ജലസമ്പത്താണ് നല്‍കിവരുന്നത്.
മണലെടുപ്പാണ് പുഴയെ തകര്‍ക്കുന്ന മറ്റൊരു പ്രവണത. വേനല്‍ ആവുന്നതോടെ പുഴയില്‍ കിടങ്ങുകള്‍ കീറിമുറിച്ചാണ് മണലെടുക്കുന്നത്. ഇത് തോടുകളിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍ മനുഷ്യര്‍ക്ക് കുടിക്കാന്‍ പോലും വെളളം കിട്ടാത്ത അവസ്ഥവരും.
മഴക്കാലത്ത് പെയ്യുന്ന മഴവെളളം ഭൂമിയില്‍ ഇറക്കാതെ ഗതിമാറ്റി ഒഴുക്കി വിടുന്ന ഓരോരുത്തരും വരാന്‍ പോവുന്ന കടുത്ത വേനലിന്റെ കാഠിന്ന്യത്തെ ഓര്‍ക്കാറില്ല. വേനല്‍ ശക്തമാവാന്‍ തുടങ്ങുന്നതിനുമുമ്പ് തന്നെ അലനല്ലൂരിലെ പ്രധാന ജലസ്രോതസ്സായ വെളളിയാര്‍പ്പുഴയില്‍ നീരൊഴുക്ക് നിലച്ചു. മിക്കയിടത്തും പുഴ നീര്‍ച്ചാലുകള്‍ മാത്രമാണ്.
വ്യാപകമായ രീതിയില്‍ മാലിന്യങ്ങള്‍ മറ്റും നിക്ഷേപിക്കുന്ന പ്രവണതയും ഏറി വരുകയാണ്. ഇവകൂടാതെ പുഴയില്‍ കീടനാശിനികളും ഇലക്ട്രിക് ഷോക്കും ഉപയോഗിച്ചുളള മീന്‍പിടിത്തവും സജീവമാണ്. ഇവയെല്ലാം പുഴയുടെ സ്വാഭാവിക ഒഴിക്കിനേയും പുഴയയിലെ ജൈവ അവസ്ഥയെയും പാടെ ഇല്ലാതെയാക്കുന്നതിന് കാരണമാവുന്നുണ്ട്. കൃഷിയുടെ പേരില്‍ അനിയന്ത്രിതമായി പുഴയില്‍ നിന്ന് വെളളം പമ്പ് സെറ്റുപയോഗിച്ച് അടിച്ച് വറ്റിക്കുന്നതും വേനലില്‍ പതിവാണ്. അനധികൃത മണലെടുപ്പിനെതിരെ ഇടക്കിടെ പൊലീസ് റൈഡ് നടക്കുന്നുണ്ടെങ്കിലും മണലെടുപ്പ് തീര്‍ത്തും ഇല്ലാതാക്കാന്‍ റൈഡിന് കഴിഞ്ഞിട്ടില്ല. നിലവില്‍ ഈ പുഴയില്‍നിന്നാണ് നാലോളം കുടിവെളള പദ്ധതികള്‍ക്ക് ജലമെടുക്കുന്നത്. ജലക്ഷാമം രൂക്ഷമാവുന്നതോടുകൂടി ഈ കുടിവെളള പദ്ധതി വഴിയുളള ജലവിതരണവും നിശ്ചലമാവുമെന്നാണ് കണക്കുകൂട്ടലുകള്‍