Connect with us

Wayanad

സര്‍ക്കാര്‍ അനുവദിച്ച ഒരു ലക്ഷം രൂപ അപര്യാപ്തമാണെന്ന് എം പി

Published

|

Last Updated

കല്‍പ്പറ്റ: കുരങ്ങു പനിമൂലം മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഒരു ലക്ഷം രൂപ അപര്യാപത്മാണെന്ന് എം ഐ ഷാനവാസ് എം പി പ്രസ്താപിച്ചു. ആദിവാസി മേഖലയെ ബാധിക്കുന്ന രോഗമായതിനാലും വനം വകുപ്പുമായി ബന്ധപെട്ട ജോലിക്കിടെ ഉണ്ടായ രോഗമായതിനാലും ചുരുങ്ങിയത് മൂന്ന് ലക്ഷം രൂപ മരണമടഞ്ഞ കുടുംബത്തിനു നല്‍കണമെന്നും എം ഐ ഷാനവാസ് എം പി പറഞ്ഞു
ഡോക്ടര്‍മാര്‍,പാരാമെഡിക്കല്‍ സ്റ്റാഫ് സ്തുത്യര്‍ഹമായ രീതിയിലാണ് സേവനം അനുഷ്ഠിക്കുന്നത്.ആദിവാസി രോഗിയെ പരിചരിക്കാന്‍ നില്‍ക്കുന്നവര്‍ക്ക് കൊടുക്കുന്ന 200 രൂപ വേതനം ഉടനടി വര്‍ധിപ്പിച്ചു പുനസ്ഥാപിപ്പിക്കണം.പ്രശ്‌നബാധിത ഊരുകളില്‍ കര്‍ശനമായ മേല്‍നോട്ടം ആംബുലന്‍സ് സര്‍വീസ് ഉള്‍പെടെ ആധുനിക സംവിധാനങ്ങളും സ്ഥാപിക്കണം.
രോഗ നിര്‍ണയയത്തിനു രോഗ ചികിത്സക്കും കേന്ദ്രം ഉടനടി ഇടപെടണമെന്നും എം പി ആവശ്യപെട്ടു.
ആവശ്യത്തിന് മരുന്നുകളും മരിച്ചവര്‍ക്കുള്ള ധനസഹായവും കേന്ദ്രം എര്‍പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേണിച്ചിറ പ്രാഥമികആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച അദ്ദേഹം ആവശ്യ നടപടിയെടുക്കാന്‍ ഡി എം ഓയോട് ആവശ്യപെട്ടു.
തുടര്‍ന്ന് പുല്‍പ്പള്ളി പ്രാഥമികആരോഗ്യ കേന്ദ്രം, ദേവഗര്‍ദ്ദ കാട്ടുനായിക്ക കോളനി,73 കോളനി,എന്നിവിടങ്ങള്‍ മരിച്ചവരുടെ വീടുകളും സന്ദര്‍ശിച്ചു. ദേവഗര്‍ദ്ദ കാട്ടുനായിക്ക കോളനിയില്‍ കുടിവെള്ള സൗകര്യവും, 73 ചിയംബം കോളനിയിലെ അങ്കണ്‍വാടിക്ക് പുതിയ ഒരു ബ്ലോക്കും എം പി ഫണ്ടില്‍ നിന്നും അനുവദിക്കുമെന്നും എം പി അറിയിച്ചു.
കെ കെ എബ്രഹാം, വി എന്‍ ലക്ഷ്മണന്‍, വി എ മജീദ്,ജഷീര്‍ പള്ളിവയല്‍, നാരായണ്‍ നായര്‍ പൂതാടി, രതാമണി വേണു,പുഷ്പ്പലത,അപ്പി,ബോളന്‍,ബിജു,അജിലാല്‍ തുടങ്ങിയവര്‍ എം പിക്കൊപ്പമുണ്ടായിരുന്നു.

Latest