എസ് വൈ എസ് 60-ാം വാര്‍ഷികം: ജില്ലാ റോഡ് മാര്‍ച്ച് സമാപിച്ചു

Posted on: February 18, 2015 10:08 am | Last updated: February 18, 2015 at 10:08 am

sys logoപനമരം: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയവുമായി ഈ മാസം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ കോട്ടക്കലില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലാ ഇ സി സംഘടിപ്പിച്ച രണ്ട് ദിവസമായി നടന്നു വരുന്ന റോഡ് മാര്‍ച്ചിന് ഉുജ്ജ്വല സമാപനം. ജാഥാ ക്യാപ്റ്റന്‍ ഉമര്‍ സഖാഫി നയിച്ച മാര്‍ച്ച് പുല്‍പ്പള്ളിയില്‍ നിന്നും ആരംഭിച്ച് പനമരത്ത് സമാപിച്ചു.
ഇന്നലെ കാവുമന്ദം മഖാം സിയാറത്തോടെയാണ് ജാഥ തുടങ്ങിയത്. എസ് വൈ എസ് ജില്ലാ ട്രഷറര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട, മാനന്തവാടി സോണുകളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മാര്‍ച്ചിന് ഊഷ്മളമായി സ്വീകരണമാണ് ലഭിച്ചത്. സ്വീകരണ കേന്ദ്രങ്ങളില്‍ കെ എസ് മുഹമ്മദ് സഖാഫി, ഉമര്‍ സഖാഫി ചെതലയം, എസ് അബ്ദുല്ല, മുഹമ്മദലി സഖാഫി പുറ്റാട്, ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍, നാസര്‍ മാസ്റ്റര്‍ തരുവണ തുടങ്ങിയവര്‍ സംസാരിച്ചു.
മുഹമ്മദലി മാസ്റ്റര്‍ പടിഞ്ഞാറത്തറ, ശമീര്‍ തോമാട്ടുചാല്‍, ഐ സി എഫ് പ്രതിനിധി മൊയ്തു ആറുവാള്‍, ഹനീഫ കൈതക്കല്‍ തുടങ്ങിവര്‍ ജാഥാഗംങ്ങളായിരുന്നു. ഉമര്‍ സഖാഫി കല്ലിയോട് ക്യാപ്റ്റനും അബൂശദ്ദാദ് ഡയരക്ടറുമായിരുന്നു. സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നെല്ലിയമ്പം, ഉമര്‍ മുസ്‌ലിയാര്‍കൂളിവയല്‍, ബശീര്‍ കെ എം എന്നിവര്‍ നയിച്ച സ്വഫ്‌വ അംഗങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് മാര്‍ച്ച്. സമാപന സമ്മേളനം കെ എസ് മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീന്‍ സഅദി പ്രമേയ പ്രഭാഷണവും ആദര്‍ശ പ്രഭാഷണം ഉമര്‍ സഖാഫി ചെതലയവും നിര്‍വഹിച്ചു. അബൂശദ്ദാദ് സ്വാഗതവും പറഞ്ഞു.