Connect with us

Wayanad

ഐഎസ് ഭീകരര്‍ക്കെതിരെ യുഎന്‍ സൈനികശേഷി ഉപയോഗിക്കണം: സിസിഎഫ്

Published

|

Last Updated

കല്‍പ്പറ്റ: ഐഎസ് തീവ്രവാദി സംഘടനെയെയും അതിന്റെ പ്രവര്‍ത്തകരെയും ഇല്ലായ്മ ചെയ്യുന്നതിന് ലോകരാജ്യങ്ങള്‍ യുഎന്നിന്റെ നേതൃത്വത്തില്‍ സൈനിക ശക്തി ഉപയോഗിക്കണമെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മതവിശ്വാസത്തിന്റെ പേരുപറഞ്ഞ് ലോകത്തിലെ മറ്റെല്ലാ മതവിഭാഗങ്ങളേയും ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരും ലോക സമധാനത്തിനു ഭീഷണിയായി മാറിക്കഴിഞ്ഞവരുമായ ഐഎസ് തീവ്രവാദി സംഘടനം ലോകത്തിന്തന്നെ ഭീഷണിയാണ്. സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളുമടക്കമുള്ളവരുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ ലോക സമൂഹത്തിന് ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കാത്ത തരത്തില്‍ മൃഗീയവും ഭീകരവുമാണ്. ആധുനിക കാലഘട്ടത്തില്‍ ലോകം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തിലുള്ള കൂട്ടകൊലകളുടേയും രക്തചൊരിച്ചിലുകളുടേയും വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഈ ഭീകരസംഘടനയെ ഉടനടി അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം വലിയവില കൊടുക്കേണ്ടിവരുമെന്നും സിസിഎഫ് മുന്നറിയിപ്പു നല്‍കി. മുഴുവന്‍ മതവിശ്വാസികളും മതസമൂഹങ്ങളും ഈ അതിക്രമത്തിനെതിരെ പ്രതികരിക്കണം. ചെറിയ സംഭവങ്ങള്‍ക്കുപോലും വലിയതോതില്‍ പ്രതിഷേധിക്കാറുള്ള രാക്ഷ്ട്രീയ പ്രസ്ഥാനങ്ങളും മുസ്ലീം മതനേതാക്കന്‍മാരും സാംസ്‌കാരിക നേതാക്കന്‍മാരും ക്രൈസ്തവ മതവിശ്വാസികള്‍ക്കുനേരെ നടക്കുന്ന ഈ അതിക്രമത്തില്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്നും യോഗം കുറ്റപ്പെടുത്തി.
ലിബിയയില്‍ കഴിഞ്ഞ ദിവസം 21 ക്രൈസ്തവ മതവിശ്വാസികളെ മൃഗീയമായി കഴുത്തറത്തുകൊന്നതില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ മൗനജാഥ നടത്തി. പത്രപ്രവര്‍ത്തകരേയും ക്രൈസ്തവ മതവിശ്വാസികളേയും കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ യൂണിറ്റ് കമ്മിറ്റികളുടേയും ഇടവകകളുടേയും നേതൃത്വത്തില്‍ ജില്ലയിലുടനീളം നാളെ പ്രതിഷേധ ദിനമായി ആചരിക്കണമെന്നും ജില്ലകമ്മിറ്റി ആഹ്വാനം ചെയ്തു. ജില്ലാ കമ്മിറ്റി മീറ്റിംഗിലും പ്രതിഷേധ പ്രകടനത്തിനും ജില്ല ചെയര്‍മാന്‍ സാലുഏബ്രഹാം മേച്ചേരില്‍, ജനറല്‍ സെക്രട്ടറി റെയ്മണ്‍ താഴത്ത്, സെക്രട്ടറി ജോസ് മാത്യു താഴത്തേല്‍ ട്രഷറര്‍ ജോസഫ് പ്ലാറ്റോ, ബ്ലോക്ക് സെക്രട്ടറി കെ.കെ. ജേക്കബ്, അഡ്വ. പി.ഡി. വര്‍ഗീസ്, പുഷ്പ, ജോയി കൈയ്യാലപറമ്പില്‍, ഷിബു മാവേലിക്കുന്നേല്‍, റാണി ഡേവിഡ്, ഫാ. ബാബു മാപ്ലശ്ശേരില്‍, ഫാ. ഫ്രാന്‍സണ്‍ ചേരമാന്‍തുരുത്തേല്‍, എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. അഗസ്റ്റ്യന്‍ നിലക്കപള്ളി പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു.

Latest