Connect with us

Kozhikode

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാട് ആത്മാര്‍ഥതയില്ലാത്തത്: പ്രദീപ് കുമാര്‍

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നിലപാട് ആത്മാര്‍ഥതയില്ലാത്തതാണെന്ന് എ പ്രദീപ് കുമാര്‍ എം എല്‍ എ. വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ വാരത്തില്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് മറ്റു പരിപാടികള്‍ക്ക് കോഴിക്കോട്ട് വന്നപ്പോള്‍ ഇതിന്റെ പേരിലും ഒരു യോഗം വിളിക്കുകയായിരുന്നു. മുമ്പ് നടന്ന ചര്‍ച്ചകളില്‍ ഉണ്ടായതല്ലാതെ പുതിയ തീരുമാനങ്ങളൊന്നും സ്വീകരിച്ചിട്ടുമില്ല.
25 കോടി രൂപ അടിയന്തരമായി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്. ഏറ്റെടുക്കാനുള്ള സ്ഥലത്തിന്റെ ഏറ്റവും ചെറിയ ബ്ലോക്കിനു പോലും 39 കോടി വകയിരുത്തണം. അതിനാല്‍ 25 കോടി പ്രയോജനപ്പെടാത്ത തുകയാണ്. എന്നാല്‍ വരുന്ന ബഡ്ജറ്റില്‍ തുക അനുവദിച്ചാല്‍ തന്നെയും ധനവിനിയോഗ അനുമതി അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി അത് ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ ജൂലൈ മാസമാവും. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ സ്വീകരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.