Connect with us

Malappuram

സഹോദരങ്ങള്‍ ഉപേക്ഷിച്ച വയോധികയെ വൃദ്ധസദനത്തിലേക്ക് മാറ്റി

Published

|

Last Updated

താമരശ്ശേരി: സഹോദരങ്ങള്‍ സ്വത്ത് കൈക്കലാക്കി ഉപേക്ഷിച്ചെന്ന് പരാതിപ്പെട്ട തിരുവമ്പാടി അമ്പലപ്പാറയില്‍ തനിച്ച് താമസിച്ചിരുന്ന രാമനാട്ടുകര പെരുമ്പിലാവില്‍ പാലാട്ട് രേണുക ദേവി(76)യെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി വെള്ളിമാട്കുന്നിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തിലേക്ക് മാറ്റി. ഭക്ഷണം പാകം ചെയ്യാന്‍ പോലും സൗകര്യമില്ലാത്തതിനാല്‍ അയല്‍ വാസികളാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രശ്‌നത്തില്‍ ഇടപെടുകയും ബന്ധുക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റി ജഡ്ജ് ആര്‍ എല്‍ ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം പാരാ ലീഗല്‍ വളണ്ടിയര്‍മാരായ ശ്രീജ അയ്യപ്പന്‍, സാബിറ എന്നിവര്‍ അയല്‍വാസികളുടെയും പോലീസിന്റെയും സഹായത്തോടെ വൃദ്ധ സദനത്തിലേക്ക് മാറ്റിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളും വീടിന്റെ താക്കോലും തിരുവമ്പാടി പോലീസിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest