Connect with us

Malappuram

ആവേശമായി തിരൂരങ്ങാടി സോണ്‍ കൊടിയേറ്റം

Published

|

Last Updated

തിരൂരങ്ങാടി: എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി തിരൂരങ്ങാടി സോണ്‍ ഇസി നടത്തിയ കൊടിയേറ്റം ആവേശമായി.
സോണ്‍ പരിധിയിലെ സര്‍ക്കിളുകളില്‍ നിന്നുള്ള സ്വഫ്‌വ അംഗങ്ങള്‍ കുണ്ടൂര്‍ ഉസ്താദ്, തിരൂരങ്ങാടി ബാപ്പു ഉസ്താദ,് പരപ്പനങ്ങാടി ഔക്കോയ മുസ്‌ലിയാര്‍, കൊളപ്പുറം സയ്യിദ് ജമലുല്ലൈലി മഖാമുകള്‍ സിയാറത്ത് ചെയ്ത് ചെമ്മാട് ഖുതുബുസ്സമാന്‍ ജുമാമസ്ജിദില്‍ നിന്ന് റോഡ് ഷോയായി പുറപ്പെട്ടു.
ചെമ്മാട്, തലപ്പാറ, കൊളപ്പുറം, കൂരിയാട് വഴി കക്കാട് സംഘമിച്ച ശേഷമാണ് കൊടിയേറ്റം നടന്നത്. സംസ്ഥാന സമ്മേളന സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി ആദ്യ കൊടി വാനിലേക്ക് ഉയര്‍ത്തിയശേഷമാണ് മറ്റുകൊടികള്‍ ഉയര്‍ത്തിയത്.
യൂനുസ് സഖാഫി നന്നമ്പ്ര സന്ദേശ പ്രഭാഷണം നടത്തി. ഇ മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു.

പെരിന്തല്‍മണ്ണ സോണ്‍
ഉണര്‍ത്തു ജാഥക്ക്
നാളെ തുടക്കം
പെരിന്തല്‍മണ്ണ: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സോണ്‍ 19-21 തിയതികളില്‍ ഉണര്‍ത്തുജാഥ നടത്തും.
19ന് വി എം മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒടമല മഖാം സിയാറത്തോട് കൂടെ ആരംഭിച്ച് പാലോളിപറമ്പ്, ആനമങ്ങാട്, പാറല്‍, തൂത, കരിങ്കല്ലത്താണി, താഴെക്കോട്, അമ്മിനിക്കോട്, ഇ എം എസ്, പള്ളിക്കുന്ന്, വെട്ടത്തൂര്‍, കാപ്പ്, തേലക്കാട്, കാര്യവട്ടം, മണ്ണാര്‍മല തുടങ്ങിയ യൂണിറ്റുകളിലൂടെ പര്യടനം നടത്തി പട്ടിക്കാട് സമാപിക്കും.
20ന് രാവിലെ ഒന്‍പതിന് മാനത്ത്മംഗലത്ത് നിന്ന് ആരംഭിച്ച് ആശുപത്രിപ്പടി, അങ്ങാടിപ്പുറം, തിരൂര്‍ക്കാട്, മണ്ണാറമ്പ്, അരിപ്ര, വഴിപ്പാറ, പുത്തനങ്ങാടി, കുന്നപ്പള്ളി, ചെറുകര, ഏലംകുളം, കുന്നക്കാവ് തുടങ്ങിയ യൂണിറ്റുകളിലൂടെ സഞ്ചരിച്ച് മുതുകുര്‍ശ്ശിയില്‍ സമാപിക്കും.
21ന് പറമ്പൂരില്‍ നിന്ന് ആരംഭിച്ച് കമാനം, ആക്കപ്പറമ്പ്, അരിക്കണ്ടംപാക്ക്, മേലാറ്റൂര്‍ റെയില്‍വേ, ഉച്ചാരക്കടവ്, കൊമ്പംകല്ല്, ഒലിപ്പറ, ഏപ്പിക്കാട്, മൂന്നാട്, വെള്ളിയഞ്ചേരി വഴി ആഞ്ഞിലങ്ങാടിയില്‍ സമാപനം കുറിക്കും. ജാഥ ക്യാപ്റ്റന്മാരായി ഹംസ സഖാഫി ഏലംകുളം, റസാഖ് സഖാഫി പുത്തൂര്‍, നാസിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

Latest