Connect with us

Malappuram

കുരങ്ങുപനി: വനമേഖലയില്‍ ജാഗ്രത

Published

|

Last Updated

നിലമ്പൂര്‍: വയനാട് ജില്ലയില്‍ കുരങ്ങുപനി മരണം സ്ഥിരീകരിച്ചതോടെ നിലമ്പൂര്‍ വനമേഖലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. മേഖലയില്‍ കുരങ്ങുകള്‍ രോഗം ബാധിച്ച് ചാകുന്നത് പതിവായ സഹചര്യത്തിലാണ് കുരങ്ങുപനി ഭീതി വര്‍ധിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി. കരുളായി നാഗമലകോളനിയിലെ താടി മാതന്‍(55)നാണ് കുരങ്ങുപനി കണ്ടത്തിയത്. പൂണെ നാഷനല്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയിലാണ് മാതന് കുരങ്ങു പനി സ്ഥിരീകരിച്ചത്. കോളനിയിലെ വെള്ളക, കേത്തന്‍, വരച്ചില്‍ മലയിലെ മാതി, മാഞ്ചീരിയിലെ ചെല്ലന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ജൂണില്‍ കുരങ്ങുപനി കണ്ടെത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 17 കുരങ്ങുകളാണ് മേഖലയില്‍ പനി ബാധിച്ച് ചത്തത്. മൂന്ന് മാസംമുമ്പാണ് മേഖലയില്‍ കുരങ്ങുകളില്‍ രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷാദ്യം വയനാട്ടില്‍ മാത്രമാണ് കേരളത്തില്‍ ഇതിനു മുമ്പ് കുരങ്ങുകളില്‍ പനി കണ്ടെത്തിയിരുന്നത്. നിലമ്പൂര്‍ വനമേഖലയില്‍ വലിയ മരങ്ങളായതിനാലും നാടന്‍ കുരങ്ങുകള്‍ കുറവായതിനാലും കുരങ്ങുകളില്‍ രോഗം ഉണ്ടാവാനുള്ള സാധ്യതയും അധികൃതര്‍ നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

Latest