Connect with us

International

ഉക്രൈനിലെ വെടിനിര്‍ത്തല്‍: ഒ എസ് സി ഒ ഇടപെടുന്നു

Published

|

Last Updated

കാന്‍ബെറ: യുദ്ധഭൂമിയില്‍ ക്രിക്കറ്റ് കളിച്ചു നടന്നവര്‍..! അഫ്ഗാനിസ്ഥാന്‍ നിരയിലെ ഓരോ താരത്തിനും യുദ്ധവും മരണവും കേട്ടുകേള്‍വിയല്ല. അനുഭവിച്ചറിഞ്ഞ നേര്‍സാക്ഷ്യങ്ങളാണ്. ഇന്നവര്‍ ലോകകപ്പ് ക്രിക്കറ്റില്‍ അരങ്ങേറുകയാണ്. ബംഗ്ലാദേശാണ് എതിരാളി. ക്രിക്കറ്റിന്റെ ലോകത്തേക്ക് കാലൂന്നിയിട്ട് പതിനഞ്ച് വര്‍ഷമാകുമ്പോഴാണ് അഫ്ഗാന്‍ അതിന്റെ യഥാര്‍ഥ യുദ്ധക്കളത്തിലിറങ്ങുന്നത്. പൂള്‍ എയില്‍ ബംഗ്ലാദേശിനെ ഇന്നവര്‍ നേരിടുമ്പോള്‍ തുടക്കക്കാരുടെ പതറിച്ചയുണ്ടാകില്ല. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ മറിച്ചിട്ടു കൊണ്ട് സഭാകമ്പം മാറ്റിയവരാണവര്‍. അഭയാര്‍ഥി ക്യാമ്പിലെ പയ്യന്‍മാര്‍ കുറ്റിയും പന്തും കളിക്കാനിറങ്ങിയത് ലോകവേദിയിലേക്ക് ഒരുനാള്‍ പ്രവേശിക്കാന്‍ തന്നെയായിരുന്നുവെന്ന് അന്നവര്‍ വ്യക്തമാക്കി.
ലോക കായിക രംഗം തങ്ങളിലേക്ക് ശ്രദ്ധയൂന്നുന്ന ദിവസമാണിതെന്ന് അഫ്ഗാന്‍ കളിക്കാര്‍ക്കറിയാം. അതിന്റെ സമ്മര്‍ദമൊന്നും അവരെ ബാധിക്കുന്നില്ല. ജയം എന്നതിലുപരി ഏറ്റവും മികച്ച പ്രകടനമാണവരുടെ പ്രധാന അജണ്ട. കെനിയയും അയര്‍ലാന്‍ഡുമൊക്കെ ലോകകപ്പില്‍ അട്ടിമറി ചരിത്രം സൃഷ്ടിച്ചതിന്റെ ഏടിലേക്ക് അഫ്ഗാനും ഇടം പിടിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഒരട്ടിമറിക്കുള്ള വകയൊക്കെ മുഹമ്മദ് നബി നയിക്കുന്ന അഫ്ഗാന്‍ പടക്കുണ്ട്. ഐ സി സിയുടെ അസോസിയേറ്റ് അംഗങ്ങളില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ അഫ്ഗാന്‍.
അഭയാര്‍ഥി ക്യാമ്പിലെ അനിശ്ചിതത്വം നിറഞ്ഞ ജീവിതമാണ് അഫ്ഗാന്‍ നിരയിലെ കളിക്കാരെ ഇന്ന് കാണുന്ന രീതിയിലേക്ക് പാകപ്പെടുത്തിയത്.
സോവിയറ്റ്-അഫ്ഗാന്‍ യുദ്ധകാലത്ത് അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ നഗരമായ പെഷാവറിലാണ് നായകന്‍ മുഹമ്മദ് നബിയുടെ ജനനം. തുടര്‍ന്നിങ്ങോട്ട് ക്യാമ്പുകളിലായിരുന്നു. അതേക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: ക്യാമ്പിനുള്ളില്‍ ക്രിക്കറ്റായിരുന്നു ജീവിതം, അതൊരുപാട് കളിച്ചു. ഇന്ന് ഞാനേറെ സന്തോഷിക്കുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി ലോകകപ്പ് കളിക്കാന്‍ സാധിച്ചതില്‍. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഈ ടൂര്‍ണമെന്റ് ഞാന്‍ ശരിക്കും ആസ്വദിക്കും.
അഫ്ഗാന്റെ ബ്രിട്ടീഷ് കോച്ച് ആന്‍ഡി മോള്‍സ് ശുഭപ്രതീക്ഷയിലാണ്. വലിയ ടീമുകളെ അട്ടിമറിക്കാനുള്ള മികവ് തന്റെ കളിക്കാര്‍ക്കുണ്ട്. അവരില്‍ എനിക്കേറെ പ്രതീക്ഷയുണ്ട് – മോള്‍സ് പറഞ്ഞു. ബംഗ്ലാദേശ്, സ്‌കോട്‌ലാന്‍ഡ് ടീമുകളെ തന്റെ ടീം തോല്‍പ്പിക്കുമെന്ന് തന്നെ മോള്‍സ് വിശ്വസിക്കുന്നു. പൂളില്‍ ആസ്‌ത്രേലിയ, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് ടീമുകളിലൊന്നിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാമെന്ന് കോച്ച് കണക്ക് കൂട്ടുന്നു.
കെനിയയെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ പതിനൊന്നാമത് ലോകകപ്പിന് യോഗ്യത നേടിയത് ക്രിക്കറ്റ് ചരിത്രത്തിലെ വലിയൊരു സംഭവമായിരുന്നു. പാക്കിസ്ഥാന്റെ അയല്‍ക്കാരായ അഫ്ഗാനില്‍ ക്രിക്കറ്റിന് വേരോട്ടമുണ്ട്. ഭാവിയില്‍ ലോകോത്തര കളിക്കാരെ അഫ്ഗാന്‍ പരിചയപ്പെടുത്തുമെന്ന് കോച്ച് ആന്‍ഡി മോള്‍സ് തറപ്പിച്ച് പറയുന്നു. ഉയരക്കാരായ പേസര്‍മാരുള്ള അഫ്ഗാന്‍ ടീമിന് ക്രിക്കറ്റ് ലോകത്ത് ഇതിനകം സ്വീകാര്യതയേറിക്കഴിഞ്ഞു. കാന്‍ബെറയില്‍ അഫ്ഗാന്‍ ടീം ബസിന് ലഭിച്ച സ്വീകാര്യതയും ശ്രദ്ധേയമായിരുന്നു.
ആരാധകര്‍ ഓട്ടോഗ്രാഫിനായി കളിക്കാരെ വളഞ്ഞു. എട്ട് വയസുള്ള മകന്‍ ബാഹയുടെ കൈപിടിച്ചെത്തിയ മുഹ്‌സിന്‍ ദദാര്‍കാര എന്ന കാന്‍ബെറെ സ്വദേശിയുടെ ഇഷ്ട ടീം ഇന്ത്യയാണ്.
പക്ഷേ അഫ്ഗാനിസ്ഥാനെയും പിന്തുണക്കും. ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടയില്‍ നിന്നല്ലേ അവര്‍ ലോകകപ്പിന് വരുന്നത്, അവര്‍ക്കൊപ്പം നില്‍ക്കാതിരിക്കുന്നതെങ്ങനെ – ബി ബി സി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ മുഹ്‌സിന്‍ പറഞ്ഞു.ബംഗ്ലാദേശ് ക്യാപ്റ്റന്‍ മശ്‌റഫെ മുര്‍തസ ഏറെ ബഹുമാനിക്കുന്നു അഫ്ഗാന്‍ നിരയെ. പ്രത്യേകിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ അവരോട് പരാജയപ്പെട്ട സാഹചര്യത്തില്‍. ലോകകപ്പ് യോഗ്യത നേടിയ ടീമാണ് അഫ്ഗാന്‍. മികച്ച ടീമായതു കൊണ്ടാണ് അവരിവിടെ നില്‍ക്കുന്നത് – മുര്‍ത സ പറഞ്ഞു.
അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി പറഞ്ഞതു പോലെ സമ്മര്‍ദം മുഴുവന്‍ എലൈറ്റ് പാനലിലുള്ള ടീമിന്റെ നായകന്‍ മുര്‍തസക്ക് തന്നെ.
അഫ്ഗാന്റെ ഉദയം
2001 ലാണ് ക്രിക്കറ്റ് ടീം രൂപവത്കരിക്കുന്നത്. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെ ഓരോ താരവും ടീമിന്റെ ഭാഗമായി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ അമേച്വര്‍ ടീമിനേക്കാള്‍ ശോചനീയം. പക്ഷേ, കഠിനാധ്വാനികളായിരുന്നു അവര്‍. ഡിവിഷന്‍ അഞ്ച്, നാല്, മൂന്ന് ഘട്ടങ്ങള്‍ മറികടന്ന് ഐ സി സി ലോക ടി20ക്ക് മൂന്ന് വട്ടം യോഗ്യത നേടി. ഇതോടൊപ്പം രാജ്യാന്തര ഏകദിന ടീം എന്ന പദവിയും നേടിയെടുത്തു. 2010 ഏഷ്യന്‍ ഗെയിംസ് സെമിഫൈനലില്‍ പാക്കിസ്ഥാനെ അട്ടിമറിച്ച് ഫൈനലിലെത്തിയത് ശ്രദ്ധേയം. ഇതോടെ, ക്രിക്കറ്റ് താരങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ ഹീറോ പരിവേഷം കൈവരിച്ചു. എവിടെ ചെന്നാലും തിരിച്ചറിയപ്പെടും, ഓട്ടോഗ്രാഫിന് നിര്‍ബന്ധിക്കും. വലിയൊരംഗീകാരമാണിത് – ഫാസ്റ്റ് ബൗളര്‍ ഹാമിദ് ഹസന്‍ പറഞ്ഞു.
ജനപ്രിയമാകുന്നു…
ലോക ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ കെനിയയെ തോല്‍പ്പിച്ച് ലോകകപ്പ് യോഗ്യത നേടിയതാണ് അഫ്ഗാന്‍ ക്രിക്കറ്റിലെ ചരിത്ര നിമിഷം.
ക്യാപ്റ്റന്‍ മുഹമ്മദ് നബി അതേക്കുറിച്ച് പറയുന്നു : ക്രിക്കറ്റ് ജനങ്ങള്‍ക്കിടയില്‍ അതിവേഗം പടര്‍ന്ന് പിടിക്കാന്‍ തുടങ്ങി. റേഡിയോ, ടിവി എന്നിവയിലൂടെയെല്ലാം ജനത ഞങ്ങളെ പിന്തുടര്‍ന്നു.
ദേശീയ ഹീറോയെ പോലെയായി ഓരോ താരവും. വര്‍ഷങ്ങളായുള്ള പ്രയത്‌നം സഫലമായിരിക്കുന്നു. ക്ഷമയോടെയുള്ള കാത്തിരിപ്പിന് ലഭിച്ച ഫലം. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ അഫ്ഗാനിലെ ക്രിക്കറ്റിന് അതേറെ ഗുണം ചെയ്യും.
ടീമില്‍ ഇവര്‍…
മുഹമ്മദ് നബി (ക്യാപ്റ്റന്‍), അഫ്‌സര്‍ സസായ് (വിക്കറ്റ് കീപ്പര്‍), അഫ്താബ് അലം, അസ്ഗര്‍ സ്റ്റാനിസായ്, ദൗലത് സദ്രാന്‍, ഗുര്‍ബാദിന്‍ നെയ്ബ്, ഹാമിദ് ഹസന്‍, ജാവേദ് അഹ്മാദി, മിര്‍വെയ്‌സ് അശ്‌റഫ്, നജിബുല്ല സദ്രാന്‍, നാസിര്‍ ജമാല്‍, നവ്‌റോസ് മംഗല്‍, സമിയുല്ല ഷെന്‍വാരി, ഷപൂര്‍ സദ്രാന്‍, ഉസ്മാന്‍ ഖാനി.

Latest