Connect with us

International

ബോകോ ഹറാമിനെ നേരിടാന്‍ ആഫ്രിക്കന്‍ യൂനിയന് കൂടുതല്‍ പിന്തുണ

Published

|

Last Updated

യുവാണ്ടെ: നൈജീരിയയിലെയും അയല്‍ രാജ്യങ്ങളിലെയും ബോകോ ഹറാം തീവ്രവാദികള്‍ക്കെതിരെയുള്ള സൈനികാക്രമണങ്ങള്‍ക്കുള്ള ആസൂത്രണങ്ങള്‍ക്ക് അന്ത്യരൂപം നല്‍കാന്‍ ആഫ്രിക്കന്‍ നേതാക്കള്‍ കാമറൂണില്‍ ഒരുമിച്ചു കൂടി.
സെന്‍ട്രല്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ (ഇ സി സി എ എസ്) ഏജീസ് ഓഫ് എക്‌ണോമിക് കമ്മ്യൂനിറ്റിക്കു കീഴില്‍ കാമറൂണ്‍ തലസ്ഥാനത്ത് 10 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് ബോകോ ഹറാമിനെതിരെയുള്ള പോരാട്ടങ്ങള്‍ക്കു വേണ്ടി 86 മില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ തീരുമാനിച്ചു. സായുധ സംഘത്തിനെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ പൂര്‍ണ പിന്തുണയും യോഗം ആവശ്യപ്പെട്ടു.
നൈജീരിയ അടിസ്ഥാനമാക്കി ആക്രമണം നടത്തിയിരുന്ന ബോകോ ഹറാം അവരുടെ പോരാട്ടം അയല്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ബോകോ ഹറാമിനെതിരെ പ്രതികരിക്കാന്‍ ശക്തമായ നടപടികള്‍ തന്നെ വേണ്ടിവരുമെന്ന് ഇ സി സി എ എസ് സെക്രട്ടറി ജനറല്‍ ഹാമിദ് അലാമി പറഞ്ഞു.