Connect with us

Alappuzha

പട്ടിയെ പോലെ ആട്ടിയിറക്കിയ പാര്‍ട്ടിയിലേക്ക് താനില്ലെന്ന് പരസ്യനിലപാടുമായി ഗൗരിയമ്മ

Published

|

Last Updated

ആലപ്പുഴ: ജെ എസ് എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മയെ സിപിഎമ്മിലെത്തിക്കാന്‍ നേതൃത്വം ശ്രമം നടത്തുമ്പോള്‍ പട്ടിയെ പോലെ ആട്ടിയിറക്കിയ പാര്‍ട്ടിയിലേക്ക് താനില്ലെന്ന് പരസ്യ നിലപാടുമായി ഗൗരിയമ്മ രംഗത്ത്. ഗൗരിയമ്മയുടെ തട്ടകമായ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനിടെ ഗൗരിയമ്മയെ മടക്കികൊണ്ടുവരാന്‍ സി പി എം നേതൃത്വം ഊര്‍ജ്ജിത ശ്രമമാണ് നടത്തുന്നത്. കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഗൗരിയമ്മയെ സിപിഎമ്മിലെത്തിക്കാനായി ആഴ്ചകളായി നടത്തുന്ന രഹസ്യ നീക്കങ്ങളാണ് ഗൗരിയമ്മയുടെ പരസ്യ പ്രതികരണത്തോടെ ഇല്ലാതായത്.
സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകളിലും അനുബന്ധ ചര്‍ച്ചകളിലും കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, സി പി ഐ തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളെ ക്ഷണിച്ചിട്ടും ഗൗരിയമ്മക്ക് കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. ഇതില്‍ കടുത്ത അസംതൃപ്തിയാണ് ഗൗരിയമ്മക്കുള്ളത്. ഇതിനിടെ ഗൗരിയമ്മ സി പി എമ്മിലേക്ക് എത്തുന്നു എന്ന തരത്തില്‍ സി പി എം കേന്ദ്രങ്ങള്‍ പ്രചരണം നടത്തുക കൂടി ചെയ്തതോടെയാണ് ഗൗരിയമ്മ പരസ്യമായി രംഗത്തുവരാന്‍ തയ്യാറായത്. 96ല്‍ എന്നോട് സി പി എം പറഞ്ഞു പോകാന്‍, ഇപ്പോള്‍ പറയുന്നു വരാന്‍, ഇവര്‍ പറയുന്നതിന് അനുസരിച്ച പ്രവര്‍ത്തിക്കാന്‍ താന്‍ വളര്‍ത്തു പട്ടിയല്ലെന്ന് ഗൗരിയമ്മ പറഞ്ഞു. സി പി എമ്മില്‍ എടുക്കണമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് മാത്രമാണ് കത്ത് നല്‍കിയത്. എന്നാല്‍ അത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു

Latest