Connect with us

National

പന്നിപ്പനി പടരുന്നു; മരണം 600 ലേക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക പരത്തി പന്നിപ്പനി വ്യാപിക്കുന്നു. പന്നിപ്പനി ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 600 ലേക്കടുക്കുകയാണ്. ഈ മാസം 12ന് ശേഷം അഞ്ച് ദിവസം കൊണ്ട് നൂറ് പേരാണ് മരണപ്പെട്ടത്. രോഗം വ്യാപിച്ചതോടെ കരുതല്‍ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പ്രതിരോധ മരുന്നുകളും മെഡിക്കല്‍ കിറ്റുകളും ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനം 8,423 പേര്‍ക്ക് എച്ച്1 എന്‍1 ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 585 പേരാണ് രോഗബാധിതരായി മരണമടഞ്ഞത്.
രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പന്നിപ്പനി ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ചത്. രാജസ്ഥാനില്‍ 165, ഗുജറാത്തില്‍ 144. മധ്യപ്രദേശില്‍ 76, മഹാരാഷ്ട്ര 58 എന്നിങ്ങനെയാണ് മരണ നിരക്ക്. ഫെബ്രുവരി 15ന് മാത്രം രാജസ്ഥാനില്‍ 12 മരണങ്ങളും ഗുജറാത്തിലും മധ്യപ്രദേശിലും എട്ട് മരണങ്ങളും വീതവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും തമിഴ്‌നാട്ടിലും പന്നിപ്പനി ബാധിച്ചവരുടെ എണ്ണം കൂടുതലാണെങ്കിലും മരണനിരക്ക് കുറവാണ്. ബോധവത്കരണ പരിപാടികളാണ് നിരക്ക് കുറയാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പഞ്ചാബില്‍ 68 പേര്‍ക്ക് പിന്നിപ്പനി ബാധിച്ചവരില്‍ 25 പേരും മരണമടഞ്ഞു.
രോഗബാധ രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആവശ്യമായ മരുന്നുകള്‍ ശേഖരിക്കാനും പന്നിപ്പനി പ്രതിരോധിക്കാനുള്ള കിറ്റുകളുടെ ലഭ്യത ഉറപ്പു വരുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പന്നിപ്പനിക്കെതിരെയുള്ള മാസ്‌കുകളും മരുന്നും എച്ചിട്ടുണ്ട്.

Latest