Connect with us

National

ജമ്മു കാശ്മീരില്‍ ഇനിയും പ്രശ്‌നങ്ങളുണ്ട്: ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ പീപ്പിള്‍് ഡമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി)യുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ ഇനിയും വിവിധ പ്രശ്‌നങ്ങളുണ്ടെന്ന് ബി ജെ പി സമ്മതിച്ചു.
അതുകൊണ്ട്തന്നെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുക എളുപ്പമല്ലെന്ന് ബി ജെ പി നേതാവ് ജി എല്‍ വി നരസിംഹ റാവു വ്യക്തമാക്കി. കൂട്ടുകക്ഷി മന്ത്രിസഭ രൂപവത്കരിക്കുന്ന കാര്യത്തില്‍ പി ഡി പി പതിനൊന്നിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നിലനിര്‍ത്തുക, സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം (എ എഫ് എസ് പി എ)പിന്‍വലിക്കുക എന്നീ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പി ഡി പി വ്യക്തമാക്കി.
പി ഡി പിക്കും ബി ജെ പിക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാനാകില്ലന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പരിഹാസ്യത്തോടെ പറഞ്ഞു. ആദര്‍ശങ്ങളിലോ നിലപാടുകളിലോ യാതൊരു പൊരുത്തവുമില്ലാത്ത ഈ കക്ഷികള്‍ക്ക് അംഗബലത്തിന്റെ കാര്യത്തില്‍ മാത്രമെ പൊരുത്തമുള്ളുവെന്ന് കോണ്‍ ്രഗസ് നേതാവ് പി സി ചാക്കൊ അഭിപ്രായപ്പെട്ടു.രണ്ട് മാസമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ട്
87 അംഗ നിയമസഭയില്‍ പി ഡി പിക്ക് 28ഉം, ബി ജെ പിക്ക് 25ഉം അംഗങ്ങളുണ്ട്.

Latest