Connect with us

Ongoing News

സഹദിന് സഹായവുമായി സുന്നി സംഘടനകള്‍

Published

|

Last Updated

കൊല്ലം: അപൂര്‍വ്വ രോഗത്തോട് മല്ലടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹദിന് സഹായവുമായി സുന്നി സംഘടനകള്‍. എസ് വൈ എസ്് സംസ്ഥാന സെക്രട്ടറി ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫിയുടെ നേതൃത്വത്തില്‍ കൊല്ലം ഖാദിസിയ്യ പ്രസിഡന്റ് പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ ഫൈസിയുടെ പേരില്‍ സഹദിന് വേണ്ടി ബേങ്ക് അക്കൗണ്ട് തുറന്ന ് പ്രവര്‍ത്തനം തുടങ്ങി.

കൊല്ലം അയത്തില്‍ സ്വദേശി ഫഖ്‌റുദ്ദീന്‍ സഅദിയുടെ മകനും കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ഈ ബാലന്റെ ദയനീയസ്ഥിതി നേരത്തെ സിറാജ് വാര്‍ത്തയാക്കിയിരുന്നു. “സഹദിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ഡോക്ടര്‍മാര്‍” എന്ന തലക്കെട്ടില്‍ സിറാജ് നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി പേരാണ് സഹായവുമായി രംഗത്ത് വന്നത്. സ്വദേശത്തും വിദേശത്തുമുള്ള എസ് എസ് എഫ്, എസ് വൈ എസ് പ്രവര്‍ത്തകരും സുമനസുകളും സഹദിനെ സഹായിക്കാനുള്ള സുന്നി സംഘടനകളുടെ സദുദ്യമത്തില്‍ പങ്കാളികളായി. സഹായത്തിന്റെ ആദ്യ ഘടുവായ മൂന്നര ലക്ഷം രൂപ കഴിഞ്ഞ ദിവസം കൊല്ലം ഖാദിസിയ്യയില്‍ നടന്ന താജുല്‍ ഉലമ അനുസ്മരണ ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട്്, സഹദിന്റെ പിതൃസഹോദരനായ ഇഖ്ബാല്‍ മുസ്‌ലിയാര്‍ക്ക് കൈമാറി. വരും ദിവസങ്ങളില്‍ കൂടുതല്‍ തുക കൈമാറാനുള്ള കൂട്ടായ പരിശ്രമത്തിലാണ്് ജില്ലയിലെ സുന്നി സംഘകുടുംബം. “മെനിജോഫീസീമീയ” എന്ന അത്യപൂര്‍വ്വ രോഗം ബാധിച്ച സഹദിന്റെ ഇരു കാലുകളും മുട്ടിന് താഴെയും ഒരു കൈയുടെ പത്തിയും മറ്റൊരു കൈയുടെ വിരലുകളും മൂക്കും ഇതിനകം ശസ്ത്രക്രീയയിലൂടെ നീക്കി.45 ലക്ഷം രൂപ ചികിത്സാ ചിലവ് വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
ചികിത്സാ സഹായസമിതിയിലേക്ക് സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ 00000057009538243 എന്ന അക്കൗണ്ട് നമ്പരിലേക്ക് ( ഐ എഫ് സി കോഡ്: എസ് ബി ടി ആര്‍ 0000352, സ്വിഫ്റ്റ് കോഡ്: എസ് ബി ടി ഐ എന്‍ ബി ബി എഫ് ഇ ഡി) അയച്ച് തരണമെന്ന് എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ക്ക്: 9447161578, 9847111786

 

---- facebook comment plugin here -----

Latest