Connect with us

Ongoing News

കെ എസ് ആര്‍ ടി സിയെ തകര്‍ക്കാന്‍ സ്വകാര്യ ബസ് ലോബി പുതിയ തന്ത്രങ്ങളുമായി രംഗത്ത്‌

Published

|

Last Updated

പാലക്കാട്: കെ എസ് ആര്‍ ടി സിയെ തകര്‍ക്കാന്‍ സ്വകാര്യ ബസ് ലോബി പുതിയ തന്ത്രങ്ങളുമായി രംഗത്ത്. സൂപ്പര്‍ക്ലാസ് റൂട്ടുകള്‍ കെ എസ് ആര്‍ ടിസിക്ക് മാത്രം മതിയെന്ന ഹൈക്കോടതി ഉത്തരവ് മറയാക്കിയാണ് ദീര്‍ഘദൂര റൂട്ടുകളില്‍ ലക്ഷ്വറി ബസുകള്‍ ആരംഭിച്ച് കെ എസ് ആര്‍ ടി സിക്കെതിരെ സ്വകാര്യ ബസ് ലോബി രംഗത്തിറങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ 241 സൂപ്പര്‍ ക്ലാസ് റൂട്ടുകളില്‍ 71 എണ്ണത്തില്‍ കെ എസ് ആര്‍ ടി സി സര്‍വീസുകളാരംഭിച്ചിട്ടുണ്ട്. മറ്റു റൂട്ടുകള്‍ ഏറ്റെടുക്കാനുള്ള നീക്കം സജീവമായി നടക്കുന്നതിനിടെയാണ് സമാന്തരമായി സ്വകാര്യ ബസ് ലോബിയുടെ അട്ടിമറി ശ്രമം പുരോഗമിക്കുന്നത്. കെ എസ് ആര്‍ ടി സി ഏറ്റെടുത്ത പല സൂപ്പര്‍ക്ലാസ് റൂട്ടുകളിലും പെര്‍മിറ്റില്ലാതെ സ്വകാര്യ ബസുകള്‍ സര്‍വീസ് തുടരുന്നതിനിടെയാണ് ലക്ഷ്വറി ബസുകളിറക്കിയും ബസ് ലോബി കോര്‍പറേഷന് നഷ്ടമുണ്ടാക്കുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്ന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കാണ് പെര്‍മിറ്റ് നഷ്ടപ്പെട്ടിട്ടും സ്വകാര്യ ബസുകള്‍ സര്‍വീസ് തുടരുന്നത്. ഈ റൂട്ടുകളില്‍ പലതിലും പെര്‍മിറ്റ് ഏറ്റെടുത്ത് കെ എസ് ആര്‍ ട ി സി സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സി ബസുകളോടാണ് യാത്രക്കാര്‍ക്ക് താത്പര്യവും. കെ എസ് ആര്‍ടി സി ബസുകള്‍ ഓടിത്തുടങ്ങിയതോടെ പല ബസുകളും യാത്രാനിരക്ക് കുറക്കുകയും ചെയ്തിരുന്നു. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് ശ്രേണിയിലെ ബസുകളാണ് ഈ റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി ഓടിക്കുന്നത്.
അതേസമയം, സ്വകാര്യ ബസുകളാകട്ടെ സെമി സ്ലീപ്പര്‍, എയര്‍ കണ്ടീഷന്‍ സൗകര്യങ്ങളുള്ള ബസുകളാണ് നിരത്തിലിറക്കിയിട്ടുള്ളത്. സൗകര്യങ്ങള്‍ കുറഞ്ഞിട്ടും കെ എസ്ആര്‍ ടി സി ബസുകള്‍ വമ്പന്‍ കലക്ഷനാണ് നേടുന്നത്. പെര്‍മിറ്റില്ലാത്ത സ്വകാര്യ ബസുകേളാടുന്നന്നതിനെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിയെതുടര്‍ന്ന് പല ബസുകള്‍ക്കുളും സര്‍വീസ് അവസാനിപ്പിച്ചു. സൂപ്പര്‍ക്ലാസ് സര്‍വീസിന് പുതിയ ബസുകള്‍ ലഭിക്കാത്തതിനാല്‍ ഷെഡ്യൂളുകള്‍ പലതും റദ്ദാക്കിയാണ് കെഎസ ്ആര്‍ ടി സി ബസുകള്‍ അയക്കുന്നത്. മുടക്കം കൂടാതെ കെഎസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തിയതോടെ, പെര്‍മിറ്റുകള്‍ തിരികെ ലഭിക്കുമെന്ന സ്വകാര്യബസ് ഓപ്പറേറ്റര്‍മാരുടെ പ്രതീക്ഷ അസ്തമിച്ചു.
ഈ സാഹചര്യത്തിലാണ് കെ എസ് ആര്‍ടി സിയെ തകര്‍ക്കാന്‍ പുതിയ തന്ത്രങ്ങളുമായി സ്വകാര്യ ബസ് ലോബി രംഗത്തെത്തിയിരിക്കുന്നത്. കെ എസ ്ആര്‍ ടി സിയുടെ കുത്തകയായ ദീര്‍ഘദൂര റൂട്ടുകളില്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുടെ മാതൃകയില്‍ ബസുകള്‍ നിരത്തിലിറക്കിയാണ് സ്വകാര്യ ബസുകളുടെ ബദല്‍ നീക്കം.

Latest