കെ കെ വത്സരാജ് സി പി ഐ തൃശൂര്‍ ജല്ലാ സെക്രട്ടറി

Posted on: February 18, 2015 2:19 am | Last updated: February 18, 2015 at 12:19 am

കൊടുങ്ങല്ലൂര്‍: നിലവിലെ സെക്രട്ടറി കെ കെ വത്സരാജിനെ സി പി ഐ തൃശൂര്‍ ജല്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ നാല് ദിവസങ്ങളിലായി കൊടുങ്ങല്ലൂരില്‍ നടന്ന സമ്മേളനം ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. 55 പേരുള്ള ജില്ലാ കൗണ്‍സിലില്‍ ഒമ്പത് പേര്‍ പുതുമുഖങ്ങളാണ്. പതിനേഴ് വര്‍ഷത്തോളം സി പി ഐ തൃശൂര്‍ ജില്ലാ അസി.സെക്രട്ടറിയായി ജില്ലാ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടപ്പില്‍ ജില്ലാ സെക്രട്ടറിയായിരുന്ന സി എന്‍ ജയദേവന്‍ സ്ഥാനാര്‍ഥിയായതോടെയാണ് വത്സരാജ് പദവി ഏറ്റെടുത്തത്.
സമ്മേളനത്തെ അഭിവാദ്യം ചെയ്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സത്യന്‍ മൊകേരി, കെ ആര്‍ ചന്ദ്രമോഹന്‍, കെ പി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി പി ഐയുടെ സഹകരണ സംഘം ഭരണസമിതി അംഗങ്ങളുടെ സംഘടനയായ കേരള സഹകരണ വേദിയുടെ സംസ്ഥാന സെക്രട്ടറിയാണ്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായിരുന്നു.